വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുന്നു ; ഡിസംബർ 15 മുതൽ രാജ്യത്തെ വിമാന സർവിസുകൾ സാധാരണ നിലയിൽ

ന്യൂഡൽഹി: കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം സർക്കാർ നീക്കുന്നു.
ഡിസംബർ 15 മുതലാണ് രാജ്യാന്തര വിമാനങ്ങൾക്കുള്ള നിയന്ത്രണം നീക്കുന്നത്.. ടൂറിസം, വ്യോമയാന മന്ത്രാലയങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം. ഇതോടെ രാജ്യത്ത് രാജ്യാന്തര വിമാനസർവീസുകൾ സാധാരണ നിലയിലാകും. ഇത് സംബന്ധിച്ച്‌ കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി.
14 രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളൊഴികെ മറ്റെല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള രാജ്യാന്തര വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് പൂർണമായി നീക്കുന്നത്. ബ്രിട്ടൺ, ഫ്രാൻസ്, ചൈന, ഫിൻലാൻഡ്, ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങിയവയാണ് നിയന്ത്രണങ്ങൾ ബാധകമായി തുടരുന്ന വിമാനസർവീസുകളുടെ പട്ടികയിലുള്ളത്.
എന്നാൽ നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിലും നിലവിലെ എയർ ബബിൾ പ്രകാരം അവിടങ്ങളിലേക്കുള്ള സർവീസ് തുടരുമെന്നും സർക്കാർ അറിയിച്ചു.

Related posts

Leave a Comment