എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് നടക്കുന്ന മാഫിയാ പ്രവര്‍ത്തനം തടയണം

കരിപ്പൂര്‍: കാലിക്കറ്റ് എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മാഫിയകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കാലിക്കറ്റ് എയര്‍പോര്‍ട്ട് ഏരിയ പൗരസമിതി എയര്‍പോര്‍ടിനു മുന്നില്‍ നില്‍പ്പുസമരം നടത്തി. മാത്രമല്ലഎയര്‍പോര്‍ട്ട് റോഡും പരിസരവും സ്വര്‍ണ കള്ളക്കടത്തു മാഫിയകളുടെയും ലഹരി മാഫിയകളുടെയും പിടിയില്‍നിന്ന് പരിസരവാസികള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുക എയര്‍പോര്‍ട്ട്‌റോഡും പരിസരവും മാലിന്യമുക്തമാക്കുക, വെട്ടിപ്പൊളിച്ചറോഡ് എത്രയും വേഗം നന്നാക്കുക, എയര്‍പോര്‍ട്ട് റോഡിലെ സി. സി. ടി. വി. പ്രവര്‍ത്തിപ്പിക്കുക, പരിസര റോഡുകളില്‍ തെരുവ് വി ളക്ക്സ്ഥാപിക്കുക, തുടങ്ങിയ ആവശ്യങ്ങളും സമരത്തിന്റെ ഭാഗമായി ഉന്നയിക്കുകയുണ്ടായി. ഏരിയ പൗരസമിതി പ്രസിഡന്റും കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ.കെ.അബ്ദുറഹ്മാന്‍, സെക്രട്ടറി അഹമ്മദ്ഹാജി എന്നിവര്‍ നേതൃത്വം നല്‍കി. കൊണ്ടോട്ടി മുനിസിപ്പല്‍ മെമ്പര്‍മാരായ സി. റസാക്ക്, റഹ്മത്ത്, എയര്‍പോര്‍ട്ട് വാര്‍ഡ് മെമ്പര്‍ ജമാല്‍ കരിപ്പൂര്‍, മുന്‍മെമ്പര്‍ ജാഫര്‍ സാദിഖ്, കെ. കെ. ഉമ്മര്‍, സുബ്രമണ്യന്‍, എം. കെ. സൈദലവി, മൊക്കെന്‍ബഷീര്‍, എം. സി. മുഹമ്മദ്, അനീഷ്. സി., മുന്നാസ് ടി. പി., മുസ്തഫ പി. എ., സംസാരിച്ചു. മുനീര്‍ കോപ്പിലാന്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Comment