Connect with us
48 birthday
top banner (1)

National

വായു മലിനീകരണം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി

Avatar

Published

on

ന്യൂഡല്‍ഹി: വായു മലിനീകരണം രൂക്ഷമായി തുടരുന്നതോടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. 498 ആണ് നിലവില്‍ ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക (എ.ക്യൂഐ). ഡല്‍ഹിയിലെ വായു മലിനീകരണം രാജ്യത്തെ റെയില്‍ -വ്യോമ ഗതാഗതത്തെ ബാധിക്കുന്നുണ്ട്. ഡല്‍ഹിയില്‍നിന്നും അമൃത്സറില്‍നിന്നുമുള്ള വിമാന സര്‍വീസുകള്‍ വെള്ളിയാഴ്ച വൈകിയതായി റിപ്പോര്‍ട്ടുചെയ്തു. 25 ഓളം ട്രെയിനുകളും വെള്ളിയാഴ്ച വൈകിയോടുകയാണെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥിതിഗതികള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയിലെ പ്രൈമറിക്ലാസുകള്‍ ഇനിയൊരു അറിയിപ്പ്പ് ഉണ്ടാകുന്നതുവരെ ഓണ്‍ലൈനാക്കി.

ബി.എസ്. 3 പെട്രോള്‍, ബി.എസ് നാല് ഡീസല്‍ എന്‍ജിനുള്ള നാലുചക്ര വാഹനങ്ങള്‍ക്ക് രാജ്യതലസ്ഥാനത്തും സമീപപ്രദേശങ്ങളായ സഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതംബുദ്ധ് നഗര്‍ എന്നിവിടങ്ങളിലും വിലക്കേര്‍പ്പെടുത്തി. 20,000 രൂപയാണ് വിലക്ക് ലംഘിച്ചാല്‍ പിഴയൊടുക്കേണ്ടിവരിക. അന്തഃസംസ്ഥാന ബസുകള്‍ക്കും തലസ്ഥാന നഗരിയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. അത്യാവശ്യമില്ലാത്ത കെട്ടിടനിര്‍മാണ -ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണം. ഇലക്ട്രിക് വാഹനങ്ങള്‍, സി.എന്‍.ജി വാഹനങ്ങള്‍, ബി.എസ് 6 വാഹനങ്ങള്‍ എന്നിവമാത്രമെ തലസ്ഥാന നഗരിയില്‍ ഓടാന്‍ അനുവദിക്കൂ. പൊതുഗതാഗത സംവിധാനങ്ങള്‍ക്കടക്കം നിയന്ത്രണമുള്ള സാഹചര്യത്തില്‍ ഡല്‍ഹി മെട്രോ കൂടുതല്‍ സര്‍വീസുകള്‍ നടക്കും. നിലവില്‍ ലോകത്തെ ഏറ്റവും കടുത്ത വായു മലിനീകരണമുള്ള നഗരമായ ലാഹോറില്‍ വെള്ളിയാഴ്ച രാവിലെ എ.ക്യു.ഐ 770 രേഖപ്പെടുത്തിയിരുന്നു. രണ്ടാം സ്ഥാനത്താണ് ഡല്‍ഹി.

Advertisement
inner ad

Featured

അല്ലു അർജുന് ആശ്വാസം; ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി

Published

on

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. തെലങ്കാന ഹൈക്കോടതിയുടേതാണ് വിധി. L നാലാഴ്ചത്തേക്കാണ് ഇടക്കാല ജാമ്യം. മനഃപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമോ എന്നതിൽ സംശയമെന്ന് ഹൈക്കോടതി സിംഗില്‍ ബഞ്ച് സംശയം പ്രകടിപ്പിച്ചു.താരം എന്നുള്ളതുകൊണ്ട് മാത്രം ഒരിടത്ത് പോകാനോ സിനിമയുടെ പ്രമോഷന്‍ നടത്താനോ പാടില്ലെന്ന തരത്തില്‍ അല്ലു അര്‍ജുനുമേല്‍ ഒരുതരത്തിലുമുള്ള നിയന്ത്രണങ്ങള്‍ വയ്ക്കാന്‍ കഴിയില്ല. ഒരു പ്രമോഷന്‍റെ ഭാഗമായി ഒരിടത്ത് നടന്‍ പോയത് കൊണ്ട് അപകടമുണ്ടായെന്ന് പ്രഥമദൃഷ്ട്യാ പറയാന്‍ കഴിയില്ലെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ അഭിഭാഷകന്‍റെ വാദം തല്‍ക്കാലം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മരിച്ച സ്ത്രീയുടെ കുടുംബത്തോട് സഹതാപമുണ്ടെന്നും കോടതി പറഞ്ഞു. എന്നാൽ ആ കുറ്റം അല്ലു അർജുന് മേൽ മാത്രം നിലനിൽക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. സൂപ്പർ താരമാണെന്ന് കരുതി അല്ലു അർജുനോട് ഒരു പരിപാടിയിൽ പങ്കെടുക്കരുതെന്ന് പറയാൻ കഴിയില്ലെന്നും അത് ഒരു പൗരനെന്ന നിലയിൽ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. അല്ലു അർജുനടക്കമുള്ള താരങ്ങളോട് തിയറ്റർ സന്ദർശിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു

Advertisement
inner ad
Continue Reading

Featured

അല്ലു അ‍ർജുൻ റിമാൻഡിൽ; ഹൈക്കോടതിയിൽ നടന്റെ ജാമ്യഹർജി പരിഗണിക്കുന്നു

Published

on

ഹൈദരാബാദ്: സൂപ്പര്‍ താരം അല്ലു അര്‍ജുൻ റിമാന്‍ഡിൽ. പുഷ്പ-2 സിനിമയുടെ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത നടൻ അല്ലു അര്‍ജുനെ 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. തെലങ്കാന നമ്പള്ളി മജിസ്ട്രേറ്റിന് മുമ്പാകെയാണ് പൊലീസ് അല്ലു അര്‍ജുനെ ഹാജരാക്കിയത്. വൈദ്യ പരിശോധനയ്ക്കുശേഷമാണ് നടനെ മജിസ്ട്രേറ്റിന് മുമ്പിലെത്തിച്ചത്. അതേസമയം, റിമാന്‍ഡിലായ അല്ലു അര്‍ജുനെ ജയിലിലേക്ക് അയക്കുന്നത് തെലങ്കാന ഹൈക്കോടതിയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും. തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അല്ലു അർജുന്‍റെ ഹർജി തെലങ്കാന ഹൈക്കോടതി പരിഗണിക്കുകയാണിപ്പോള്‍. ജസ്റ്റിസ് ജുവ്വടി ശ്രീദേവിയുടെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അഡ്വ. നിരഞ്ജൻ റെഡ്ഡി, അശോക് റെഡ്ഡി എന്നിവരാണ് അല്ലു അർജുന് വേണ്ടി ഹാജരാകുന്നത്. അല്ലു അർജുന് ജാമ്യം നൽകരുത് എന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.

Continue Reading

National

കൂട്ടബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എയ്ക്കെതിരെ കേസെടുക്കാന്‍ കോടതി

Published

on

ലഖ്നൗ: ഭൂമി തര്‍ക്കത്തിന്റെ പേരില്‍ കൂട്ടബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ട ബിജെപി എംഎല്‍എയ്ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിറക്കി. ഉത്തര്‍പ്രദേശിലെ ബില്‍സി മണ്ഡലത്തിലെ ബിജെപിയുടെ എംഎല്‍എയായ ഹരീഷ് ഷാക്യയ്ക്കും സഹോദരനും മരുമകനുമടക്കം 15 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് പ്രത്യേക എംപി-എംഎല്‍എ കോടതി നിര്‍ദേശിച്ചത്.

അതിജീവിതയുടെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹരജിയില്‍ വാദം കേട്ടതിന് ശേഷമാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ലീലു ചൗധരി ഉത്തരവിറക്കിയത്. കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പകര്‍പ്പ് ലഭിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും സീനിയര്‍ പൊലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാര്‍ സിങ് പറഞ്ഞു.

Advertisement
inner ad

ഉത്തര്‍പ്രദേശിലെ സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബുധ്ബായ് ഗ്രാമത്തില്‍ പൂനം പുല്‍ത്തകിടിക്ക് സമീപമായിരുന്നു ഹരജിക്കാരന്റെ സ്ഥലം. തന്റെ പിതാവ് ഒരുപാട് നാളുകള്‍ക്ക് മുമ്പ് വാങ്ങിയ സ്ഥലം സ്വന്തമാക്കാന്‍ ബില്‍സി എംഎല്‍എയായ ഹരീഷ് ഷാക്യയ്ക്ക് ആഗ്രഹമുണ്ടായിരുന്നു എന്ന് ഹരജിയില്‍ പറയുന്നു.

ഏകദേശം 18 കോടി രൂപ വിലമതിക്കുന്ന ഭൂമി ഹരജിക്കാരന്റെ കയ്യില്‍ നിന്നും 16.5 കോടി രൂപയ്ക്ക് വാങ്ങാന്‍ എംഎല്‍എ കരാറിലെത്തി. ശേഷം ഒരു ലക്ഷം രൂപ അഡ്വാന്‍സ് നല്‍കുകയും ചെയ്തു. 40 ശതമാനം തുക രേഖാമൂലമുള്ള കരാര്‍ സമയത്തും ബാക്കി പണം പട്ടയം രജിസ്റ്റര്‍ ചെയ്യുന്ന സമയത്തും നല്‍കാമെന്ന് എംഎല്‍എ സമ്മതിച്ചതായി ഹരജിക്കാരന്‍ പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം 40 ശതമാനം തുക നല്‍കാതെ തന്നെ രേഖാമൂലമുള്ള കരാറിനായി എംഎല്‍എയും കൂട്ടാളികളും ഹരജിക്കാരനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. തുടര്‍ന്ന് ഒരു ബില്‍ഡര്‍ക്ക് സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എംഎല്‍എയുടെ ആളുകള്‍ അനുവദിച്ചില്ല. എംഎല്‍എയുായി കരാറില്‍ ഏര്‍പ്പെടാത്തതിനെ തുടര്‍ന്ന് തന്റെ ബന്ധുവിനെ പൊലീസ് ഉപദ്രവിച്ചതായും ഹരജിക്കാരന്‍ പറഞ്ഞു.

Advertisement
inner ad

മൂന്ന് ദിവസത്തോളം പൊലീസ് കസ്റ്റഡിയില്‍ മര്‍ദിച്ചെന്നും ഹരജിക്കാരന്‍ പറഞ്ഞു. ശേഷം എംഎല്‍എയുടെ ആളുകള്‍ തന്നെ പൊലീസില്‍ നിന്ന് മോചിപ്പിക്കുകയും മറ്റൊരു സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി ഉപദ്രവിക്കുകയും ചെയ്തു. എംഎല്‍എയും കൂട്ടാളികളും ചേര്‍ന്ന് തന്റെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തതായും അദ്ദേഹം ആരോപിച്ചു.

Advertisement
inner ad
Continue Reading

Featured