എയർ ഇന്ത്യ കമ്പനിയും കേന്ദ്ര സർക്കാർ വിൽക്കുന്നു ; ടാറ്റ ഗ്രൂപ്പ് വാങ്ങിയേക്കും എന്ന് സൂചന , ‘വിറ്റ് വിറ്റ് രാജ്യം വിൽക്കുമോ’ എന്ന് സോഷ്യൽ മീഡിയയിൽ ചർച്ച

കടക്കെണിയിൽ പ്രതിസന്ധിയിലായ എയർ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് ലഭിച്ചേക്കുമെന്ന് സൂചന. എയർ ഇന്ത്യ വാങ്ങാനുള്ള ലേലത്തിൽ ഏറ്റവും ഉയർന്ന തുക വാഗ്ദാനം ചെയ്തിട്ടുള്ളത് ടാറ്റ ഗ്രൂപ്പാണ്.

ടാറ്റക്കൊപ്പം സ്‌പൈസ്‌ജെറ്റും എയർ ഇന്ത്യയെ വാങ്ങാൻ ലേലത്തുക വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്‌പൈസ് ജെറ്റിനേക്കാൾ ടാറ്റ ഗ്രൂപ്പ് അയ്യായിരം കോടി രൂപ അധികം വാഗ്ദാനം ചെയ്തിട്ടുള്ളതായാണ് വിവരം.

ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് കമ്ബനികളുടെ 100 ശതമാനം ഓഹരിയും വിൽക്കാനാണ് കേന്ദ്രസർക്കാറിന്റെ പദ്ധതി. ഗ്രൗണ്ട് ഹാൻഡലിങ് കമ്ബനിയായ എയർ ഇന്ത്യ സാറ്റ്‌സ് എയർപോർട്ട് സർവീസ് പ്രൈവറ്റ് ലിമിറ്റഡിലെ 50 ശതമാനം ഓഹരിയും സർക്കാർ വിൽക്കും.

എന്നാൽ കേന്ദ്ര സർക്കാരിന്റെ വിറ്റ് ഒഴിവാക്കൽ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിക്ഷേധമാണ് ഉയരുന്നത് .

Related posts

Leave a Comment