Connect with us
,KIJU

Business

വിമാനത്താവളങ്ങളിലെ ക്യൂ ഒഴിവാക്കാൻ ‘എക്സ്പ്രസ് എഹെഡ്’ സേവനങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ്

Avatar

Published

on

കൊച്ചി: കേരളത്തിൽ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതൽ സർവീസുകള്‍ നടത്തുന്ന എയർലൈനായ എയർ ഇന്ത്യ എക്‌സ്‌പ്രസ് യാത്രക്കാർക്കായി ‘എക്‌സ്പ്രസ് എഹെഡ്’ എന്ന പേരിലുള്ള മുൻഗണനാ സേവനങ്ങൾ തുടങ്ങുന്നു. ഇനി മുതല്‍ ചെറിയ തുക അടക്കുന്നവർക്ക് ചെക്ക്-ഇൻ കൗണ്ടറിന് മുൻപിലെ ക്യൂ നില്‍ക്കലും ബാഗേജിനായള്ള കാത്ത്നിൽപും ഒഴിവാക്കാം.

Advertisement
inner ad

ചെക്ക്-ഇൻ മുതൽ ലാൻഡിംഗ് വരെ തടസ്സങ്ങളില്ലാത്ത യാത്ര ഉറപ്പാക്കുന്ന സമഗ്രമായ മുൻഗണനാ സേവനങ്ങളും ആനുകൂല്യങ്ങളും അടങ്ങുന്നതാണ് ‘എക്‌സ്പ്രസ് എഹെഡ്’. ‘എക്‌സ്പ്രസ് എഹെഡ്’ യാത്രക്കാർക്കായി വിമാനത്താവളങ്ങളില്‍ പ്രത്യേക ചെക്ക്-ഇൻ കൗണ്ടറുകളുണ്ടാകും. അവർക്ക് ബോർഡിംഗിലും അവരുടെ ബാഗേജുകള്‍ കൈകാര്യം ചെയ്യുന്നതിലും മുൻഗണന ലഭിക്കും. കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമ്പോൾ അവരുടെ ബാഗേജുകള്‍ ആദ്യം ലഭിക്കുകയും ചെയ്യും.

എയർ ഇന്ത്യ എക്സ്പ്രസിന്‍റെ അന്താരാഷ്ട്ര വിമാന സർവീസുകളില്‍ യാത്ര ചെയ്യുന്നവർക്ക് ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിന്ന് ‘എക്സ്പ്രസ് എഹെഡ്’ സേവനങ്ങൾ വാങ്ങാന്‍ കഴിയും. കൗണ്ടർ അടയ്ക്കുന്ന സമയം വരെ എയർപോർട്ട് ചെക്ക്-ഇൻ കൗണ്ടറില്‍ നിന്ന് ‘എക്സ്പ്രസ് എഹെഡ്’ സേവനങ്ങൾ വാങ്ങാനാകും. അന്താരാഷ്‌ട്ര ഫ്ലൈറ്റുകളിൽ ‘എക്‌സ്‌പ്രസ് എഹെഡ്’ ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം എയർ ഇന്ത്യ എക്‌സ്പ്രസ് ഉടൻ ലഭ്യമാക്കും.

Advertisement
inner ad

ആഭ്യന്തര യാത്രയ്ക്കായി, എയർ ഇന്ത്യ ഗ്രൂപ്പ് എയർലൈനായ എയർ ഏഷ്യ ഇന്ത്യയിൽ യാത്ര ചെയ്യുന്ന അതിഥികൾക്ക് മൊബൈൽ അപ്ലിക്കേഷനിലോ ഏകീകൃത എയർലൈൻ വെബ്സൈറ്റായ airindiaexpress.com ലോ ‘എക്സ്പ്രസ് എഹെഡ്’ സേവനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാനാകും. കൂടാതെ എല്ലാ ആഭ്യന്തര വിമാനത്താവളങ്ങളിലും ‘എക്സ്പ്രസ് എഹെഡ്’ സേവനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

‘ഗൊർമേർ’ ബ്രാൻഡിന് കീഴിൽ നവീകരിച്ച ഇൻ-ഫ്ലൈറ്റ് ഡൈനിംഗ് മെനു ആരംഭിക്കുന്നതായി പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് എയർലൈൻ ‘എക്സ്പ്രസ് എഹെഡ്’ സേവനങ്ങള്‍ അവതരിപ്പിക്കുന്നത്. ആഭ്യന്തരവും അന്തർദേശീയവുമായ അതിഥികള്‍ക്കായി ചൂടുള്ള ഭക്ഷണം, ലൈറ്റ് ബൈറ്റ്സ്, സീസണൽ പഴങ്ങൾ, ഫ്യൂഷൻ ഡെസേർട്ട് തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങളാണ് ‘ഗൊർമേർ’ ഇൻ-ഫ്ലൈറ്റ് ഡൈനിംഗ് മെനു വാഗ്ദാനം ചെയ്യുന്നത്.

Advertisement
inner ad

Business

മുതിര്‍ന്നവരുടെ മാനസികാരോഗ്യത്തിന്
പ്രാധാന്യം നല്‍കി അതുല്യ സീനിയര്‍ കെയര്‍

Published

on

കൊച്ചി: മുതിര്‍ന്ന പൗരന്‍മാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി സമഗ്രവും നൂതനവുമായ മാനസികാരോഗ്യ സംരംഭങ്ങള്‍ നടപ്പിലാക്കി അതുല്യ സീനിയര്‍ കെയര്‍.
പ്രായമായ വ്യക്തികളുടെ മാനസികാരോഗ്യ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട്, അവരുടെ ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു സമഗ്ര സമീപനമാണ് അതുല്യ ഇതിനായി വികസിപ്പിച്ചെടുത്തിട്ടുള്ളത്.
വയോജനങ്ങളുടെ മാനസിക ശാരീരിക ആരോഗ്യ പരിപാലനത്തിനായി ആര്‍ട്ട് തെറാപ്പി, മ്യൂസിക് സെഷനുകള്‍, കോഗ്‌നിറ്റീവ് ഗെയിമുകള്‍, വിദ്യാഭ്യാസ ശില്‍പശാലകള്‍ എന്നിവ പദ്ധതിയില്‍ അതുല്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പതിവായി നടത്തുന്ന മാനസികാരോഗ്യ വിലയിരുത്തലുകളിലൂടെ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സമയബന്ധിതമായ പിന്തുണയും ഉറപ്പാക്കാനാകും.
വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസൃതമായി പരിചരണം നല്‍കുന്നതിന് സമര്‍പ്പിതരും പരിചയസമ്പന്നരുമായ പ്രൊഫഷണലുകളുടെ ഒരു ടീമാണ് അതുല്യയെ നയിക്കുന്നത്.  മാനസികാരോഗ്യം നിലനിര്‍ത്താനാവശ്യമായ എല്ലാ പിന്തുണകളും ഓരോരുത്തര്‍ക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി അവരെ 24 മണിക്കൂറും നിരന്തരം നിരീക്ഷിക്കുകയും ചെയ്യുന്നു. വയോജന മാനസികാരോഗ്യത്തില്‍ വിദഗ്ധരും  ലൈസന്‍സുമുള്ള തെറാപ്പിസ്റ്റുകളെയും  കൗണ്‍സിലര്‍മാരെയും  ഉള്‍പ്പെടെ പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ ഒരു ടീമിനെയാണ് ഇതിനായി അതുല്യ നിയോഗിച്ചിരിക്കുന്നത്.
‘വയോജനങ്ങളുടെ ആരോഗ്യത്തില്‍ മാനസിക സന്തോഷത്തിന് വളരെയധികം പ്രാധാന്യമാണുള്ളത്. വ്യക്തികളുടെ ആരോഗ്യത്തിന്റെയും സന്തോഷത്തിന്റെയും അടിസ്ഥാന കാരണം മാനസികമായ അവരുടെ ക്ഷേമമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനരീതിയാണ് അതുല്യ സീനിയര്‍ കെയര്‍ പിന്തുടരുന്നത്. വയോജനങ്ങള്‍ക്ക് ഏറ്റവും  മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ അവരുടെ എല്ലാവിധത്തിലുമുള്ള സന്തോഷത്തിനെയും തങ്ങള്‍ എന്നും വിലമതിക്കുന്നതായി അതുല്യ സീനിയര്‍ കെയറിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ജി. ശ്രീനിവാസന്‍ പറഞ്ഞു,
മുതിര്‍ന്നരുടെ പരിചരണത്തില്‍ അവരുടെ കുടുംബങ്ങളുടെ പങ്കാളിത്തത്തെ അതുല്യ സീനിയര്‍ കെയര്‍ വളരെയേറെ വിലമതിക്കുന്നു. കുടുംബങ്ങളുമായുള്ള നിരന്തര ആശയവിനിമയത്തിലൂടെ അംഗങ്ങള്‍ക്കിടയില്‍ ഒരു സമീപനം സൃഷ്ടിച്ചെടുക്കുവാന്‍ അതുല്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രിയപ്പെട്ടവരുടെ മാനസികാരോഗ്യ പുരോഗതിയെക്കുറിച്ച് കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തുകയും അവരുടെ പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും കുടുംബ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

അതുല്യ സീനിയര്‍ കെയര്‍ പ്രായമായ വ്യക്തികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന സീനിയര്‍ ലിവിംഗ് സൊല്യൂഷനുകളുടെ ഒരു മുന്‍നിര ദാതാവാണ്. വ്യക്തിഗത പരിചരണം, സുരക്ഷ, മാനസിക ക്ഷേമം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, മുതിര്‍ന്ന പൗരന്മാര്‍ക്ക് അന്തസ്സോടെയും സൗകര്യത്തോടെയും ആസ്വാദനത്തോടെയും ജീവിക്കാന്‍ കഴിയുന്ന സമ്പന്നമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ അതുല്യ സീനിയര്‍ കെയര്‍ ശ്രമിക്കുന്നു.

Advertisement
inner ad

Advertisement
inner ad
Continue Reading

Business

കുട്ടികളിലെ ആരോഗ്യവും ബുദ്ധിയും മെച്ചപ്പെടുത്താൻ; ഡാബര്‍ ഇന്ത്യ സ്വര്‍ണ പ്രാശന്‍ ടാബ് ലെറ്റ് അവതരിപ്പിച്ചു

Published

on

തിരുവനന്തപുരം: ആയുര്‍വേദത്തിന്റെ പരമ്പരാഗത അറിവുകള്‍ സമകാലീന ആരോഗ്യ സേവനത്തിനായി കൈമാറ്റം ചെയ്യുക എന്ന ദൗത്യത്തിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്ര അധിഷ്ഠിത ആയുര്‍വേദ സ്ഥാപനമായ ഡാബര്‍ ഇന്ത്യ വിപ്ലവകരമായ സ്വര്‍ണ പ്രാശന്‍ ഗുളിക അവതരിപ്പിച്ചു. തിരുവനന്തപുരത്ത് അഞ്ചാമത് ആഗോള ആയുര്‍വേദ ഫെസ്റ്റിവലിലാണ് ഇത് അവതരിപ്പിച്ചത്. സമ്പന്നമായ 139 വര്‍ഷത്തെ ആയുര്‍വേദ പാരമ്പര്യത്തിന്റേയും പ്രകൃതിയെ കുറിച്ചുള്ള ആഴത്തിലുള്ള അറിവിന്റേയും പിന്‍ബലത്തില്‍ ആധികാരിക ആയൂര്‍വേദ രേഖകളുടെ പഠനത്തിലൂടെ എല്ലാവര്‍ക്കും ഫലപ്രദമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ഡാബര്‍ എന്നും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മാര്‍ക്കറ്റിങ്-എത്തിക്കല്‍ ഡിജിഎം ഡോ. മന്‍ദീപ് ഒബ്റോയ് പറഞ്ഞു. ആയുര്‍വേദത്തെ കുറിച്ചുള്ള പുരാതന ഇന്ത്യന്‍ അറിവുകളും അത്യാധുനീക ശാസ്ത്ര നേട്ടങ്ങളും സംയോജിപ്പിക്കുന്നതിലെ ഒരു സുപ്രധാന ചുവടു വെപ്പാണ് സ്വര്‍ണ പ്രാശന്‍ ഗുളികളുടെ അവതരണം. ബുദ്ധി മെച്ചപ്പെടുത്തുകയും പ്രതിരോധ ശേഷിയും മൊത്തത്തിലുള്ള ആരോഗ്യവും വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനു സഹായിക്കുന്ന രീതിയിലാണ് സ്വര്‍ണ പ്രാശന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. സമഗ്രമായ ക്ഷേമത്തിന്റെ കാര്യത്തില്‍ സുപ്രധാന നേട്ടമാണ് ഈ ആയുര്‍വേദ കണ്ടുപിടുത്തമെന്നും അദ്ദേഹം പറഞ്ഞു.
ആയുര്‍വേദത്തെ കൂടുതല്‍ സമകാലീകമാക്കാനും പുതിയ തലമുറയ്ക്കിടയില്‍ പ്രോല്‍സാഹിപ്പിക്കാനും വേണ്ടി 2023 ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന അഞ്ചാം ആഗോള ആയുര്‍വേദ ഫെസ്റ്റിവലില്‍ ആയുര്‍വേദ പ്രാക്ടീഷണര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും വേണ്ടി ഡാബര്‍ പ്രത്യേക ശില്‍പശാലകള്‍ നടത്തും.
അഞ്ചാം ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്ന് ഡാബര്‍ ഇന്ത്യ കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് മാനേജര്‍ ദിനേഷ് കുമാര്‍ പറഞ്ഞു. പ്രാക്ടീഷണര്‍മാര്‍ക്കിടയില്‍ ബന്ധം സ്ഥാപിക്കാന്‍ ഏറെ ആവശ്യമുള്ള ഒരു സംവിധാനം ഈ ശില്‍പശാല ലഭ്യമാക്കും. ആയുര്‍വേദത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ വന്‍ മാറ്റങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Business

ശീതകാല കളക്ഷനുകളുമായി പ്ലാറ്റിനം ലവ് ബാന്‍ഡ്

Published

on

തിരുവനന്തപുരം: പിജിഐയുടെ പ്ലാറ്റിനം ലവ് ബാന്‍ഡ്‌സ് ശീതകാല വിവാഹങ്ങള്‍ക്ക് അനുയോജ്യമായ ഒരു എക്‌സ്‌ക്ലൂസീവ് ശേഖരം അവതരിപ്പിക്കുന്നു. ഇമ്പെര്‍ഫക്റ്റിലി പെര്‍ഫെക്റ്റ്, ആങ്കേര്‍ഡ് ഇന്‍ സ്‌ട്രെംഗ്ത്, എംബ്രേസ് ഓഫ് പ്യൂരിറ്റി എന്നിങ്ങനെ മൂന്നു ശേഖരങ്ങളാണ് ഈ ശീതകാലത്ത് പ്രണയ ജോഡികള്‍ക്കായി പ്ലാറ്റിനം ലവ് ബാന്‍ഡ്‌സ് പുറത്തിറക്കുന്നത്. അസമമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇമ്പെര്‍ഫക്റ്റിലി പെര്‍ഫെക്റ്റ് പ്ലാറ്റിനം ലവ് ബാന്‍ഡുകള്‍ പ്ലാറ്റിനം ആഭരണത്തില്‍ വജ്രങ്ങള്‍ യോജിപ്പിച്ചവയാണ്. ആങ്കേര്‍ഡ് ഇന്‍ സ്‌ട്രെങ്ത് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ ശക്തമായ പ്രണയങ്ങള്‍ക്ക് മുഖഭാവം പകരുന്ന ഈ പ്ലാറ്റിനം ആഭരണങ്ങള്‍ സൂര്യകിരണങ്ങളുടെ വിസ്‌ഫോടനംപോലെ തിളങ്ങുന്ന കേന്ദ്രം കൊണ്ട് അലങ്കരിച്ചിരിക്കുന്നു. എംബ്രേസ് ഓഫ് പ്യൂരിറ്റി എന്ന പ്രണയ ബാന്‍ഡുകള്‍ കാലികമായ രൂപകല്‍പനയില്‍ പ്രായഭേദമന്യേ ഗ്രീക്ക് രൂപങ്ങള്‍ സമന്വയിപ്പിക്കുന്നു. 95 ശതമാനം ശുദ്ധമായ പ്ലാറ്റിനത്തില്‍ നിര്‍മ്മിച്ച ഈ ആഭരണ കളക്ഷനുകള്‍ ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി റീട്ടെയില്‍ സ്റ്റോറുകളില്‍ ഉടനീളം ലഭ്യമാണ്.

Continue Reading

Featured