അഫ്ഗാനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി ; വ്യോമപാത താല്‍ക്കാലികമായി അടച്ചു

എയർ ഇന്ത്യ കാബൂളിലേക്ക് നടത്താനിരുന്ന വിമാന സർവീസുകൾ റദ്ദാക്കി. അഫ്ഗാനിസ്ഥാനിലേക്കുള്ള വ്യോമപാത അടുത്ത് സാഹചര്യത്തിലാണിത്. ഇന്ന് 12:30ന് അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കുന്നതിനായി കാബൂളിലേക്ക് എയർ ഇന്ത്യ വിമാനം പുറപ്പെടുമെന്നു നേരത്തെ അറിയിച്ചിരുന്നു. അടിയന്തര യാത്രയ്ക്ക് തയ്യാറെടുക്കാൻ ജീവനക്കാർക്ക് നിർദ്ദേശവും നൽകിയിരുന്നു. കാബൂൾ നഗരത്തിൽ താലിബാൻ അധികാരം സ്ഥാപിച്ചതോടെ നിരവധി ആളുകൾ രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്.

Related posts

Leave a Comment