യു.എ.ഇ ; ഇന്ത്യയിലേക്ക് പറക്കുന്ന യാത്രക്കാർക്കായി പ്രത്യേക യാത്രാ നിരക്ക് പ്രഖ്യാപിച്ച് എയർ അറേബ്യ.

ഇന്ത്യയിലേക്ക് പറക്കുന്ന യാത്രക്കാർക്കായി പ്രത്യേക ഓഫർ അവതരിപ്പിച്ച്  ഷാർജ ആസ്ഥാനമായുള്ള എയർലൈൻ എയർ അറേബ്യ. 300 ദിർഹം മുതൽ 600 ദിർഹം വരെ വൺവേ നിരക്ക് പ്രഖ്യാപിച്ചുകൊണ്ടുള്ള ഈ പദ്ധതി 11 ഇന്ത്യൻ നഗരങ്ങൾക്കാണ്  ലഭ്യമാവുക . ഡൽഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള യാത്രയുടെ വൺവേ നിരക്ക് 300 ദിർഹമാണ്.
അതേസമയം കോഴിക്കോട്ടേക്കും ചെന്നൈയിലേക്കും പറക്കുന്നവർ 310 ദിർഹമാണ്  വൺവേ നിരക്കായി നൽകേണ്ടത്. തിരുവനന്തപുരം (320 ദിർഹം), അഹമ്മദാബാദ് (350 ദിർഹം), കോയമ്പത്തൂർ (ദിർഹം 398), ബാംഗ്ലൂർ (450 ദിർഹം), ഗോവ (600 ദിർഹം) എന്നിങ്ങനെയാണ് പട്ടികയിലുള്ള മറ്റ് സ്ഥലങ്ങളിലേക്കുള്ള നിരക്കുകൾ. 
ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് ഇ-വിസയിൽ യാത്ര ചെയ്യുന്നവർ ഷാർജയിലേക്കും റാസൽഖൈമയിലേക്കും പറക്കുമ്പോൾ കൊവിഡ് വാക്സിനേഷൻ രേഖകൾ കാണിക്കണമെന്ന് എയർ അറേബ്യ ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. പുതുതായി നൽകിയ ഇ-വിസയുമായി ഈ രണ്ട് എമിറേറ്റുകളിലും എത്തുന്ന എല്ലാ യാത്രക്കാരും പുറപ്പെടുന്നതിന് മുൻപ് ഐ.സി.എയിൽ രജിസ്റ്റർ ചെയ്യണമെന്നും എയർലൈൻ കൂട്ടിച്ചേർത്തു.

Related posts

Leave a Comment