എയർ അറേബ്യ കൊച്ചിയിൽ നിന്ന് അബുദാബിയിലേയ്ക്ക് സർവീസ് പുനരാരംഭിച്ചു

നെടുമ്പാശ്ശേരി: എയർ അറേബ്യ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്ന് അബുദാബിയിലേയ്ക്ക് സർവീസ് ആരംഭിച്ചു.കോവിഡ് മൂലം നിർത്തിവെച്ചിരുന്ന സർവ്വീസുകൾ ആണ് പുനരാരംഭിച്ചത്. തുടക്കത്തിൽ ആഴ്ചയിൽ ഏഴ് സർവീസുകളാണുള്ളത്.പുലർച്ചെ 4.20-ന് അബുദാബിയിൽ നിന്നുമെത്തുന്ന വിമാനം 5.05-ന് കൊച്ചിയിൽ നിന്നും മടങ്ങും.സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് വിമാന സർവീസ് ഉദ്ഘാടനം ചെയ്തു. എയർ അറേബ്യ കൊച്ചിയിൽ നിന്ന് ഷാർജയിലേയ്ക്കും സർവീസ് നടത്തുന്നുണ്ട്.

Related posts

Leave a Comment