‘എയര്‍ ആംബുലന്‍സ് എന്ന് പറഞ്ഞാല്‍ എയര്‍ ഇന്ത്യ വിമാനം അല്ല’ ; വീണ ജോർജിനെതിരെ വിമർശനവുമായി യൂത്ത്ലീഗ്

കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയവുമായി എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടപ്പോള്‍ ഉയര്‍ന്ന ചോദ്യമായിരുന്നു എന്തു കൊണ്ട് എയര്‍ ആംബുലന്‍സ് ഉപയോഗിച്ചില്ലെന്നത്.

‘4 മണിക്കൂര്‍ മുതല്‍ 6 മണിക്കൂറിനുള്ളില്‍ ഹൃദയം എത്തിച്ചാല്‍ മതിയാകും. സാധാരണ 4 മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട അവസരങ്ങളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂ. വിമാന മാര്‍ഗം പോകുകയാണെങ്കില്‍ എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും നെടുമ്ബാശേരി എയര്‍പോര്‍ട്ടിലേക്കും തുടര്‍ന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്കും മാത്രമേ പോകാന്‍ കഴിയൂ. എയര്‍പോര്‍ട്ടുകളില്‍ കുറച്ച്‌ സമയം പാഴാകാന്‍ സാധ്യതയുണ്ട്. എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് ആംബുലന്‍സ് മുഖേന 3 മണിക്കൂറോളം യാത്ര മതിയാകുമെന്ന് വിലയിരുത്തിയിരുന്നു. ഇത് സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്ന് അതിനനുസരിച്ചുള്ള ഗ്രീന്‍ ചാനല്‍ ക്രമീകരണം സര്‍ക്കാര്‍ ഒരുക്കിയിരുന്നു’ എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍. ‘എയര്‍ ആംബുലന്‍സ് എന്ന് പറഞ്ഞാല്‍ എയര്‍ ഇന്ത്യ വിമാനം അല്ല .ഹെലികോപ്റ്റര്‍ ആണ് എയര്‍ ആംബുലന്‍സ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമർശനമുന്നയിച്ചത്.

Related posts

Leave a Comment