വാഷിംഗ്ടൺ: മാർക്സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഐജാസ് അഹമ്മദ് (81) അന്തരിച്ചു. അമേരിക്കയിലെ കാലിഫോർണിയയിലുള്ള വീട്ടിൽ വച്ചാണ് അദേഹത്തിൻറെ അന്ത്യം. ഒട്ടേറെ വിഖ്യാത പുസ്തകങ്ങളുടെ രചയിതാവ് കൂടിയായ ഐജാസ് അഹമ്മദ് അമേരിക്കയിലെയും യുകെയിലേയും വിവിധ യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു.
ശേഷം അമേരിക്കയിലെയും കാനഡയിലെയും വിവിധ സർവകലാശാലകളിൽ അധ്യാപകനായിരുന്നു. .ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയടക്കം ഒട്ടേറെ പ്രസിദ്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. സമകാലികരിലെ ഏറ്റവും ധിഷണാശാലിയായ മാർക്സിസ്റ്റ് ചിന്തകരിൽ ഒരാളായാണ് ഐജാസ് അഹമ്മദ് അറിയപ്പെടുന്നത്.
മാർക്സിസ്റ്റ് സൈദ്ധാന്തികൻ ഐജാസ് അഹമ്മദ് അന്തരിച്ചു
