ക്യാൻസർ ചികിത്സാ സൗകര്യത്തോട് കൂടെയുള്ള എയിംസ് പാലക്കാടിന് അനുവദിക്കണം : വി കെ ശ്രീകണ്ഠൻ

ന്യൂഡൽഹി : പാലക്കാട് ജില്ലയ്ക്ക് ക്യാൻസർ ചികിത്സ യൂണിറ്റ് അടങ്ങുന്ന എയിംസ് ( ഓൾ ഇന്ത്യ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ) അനുവദിക്കണമെന്ന് വി കെ ശ്രീകണ്ഠൻ എംപി പാർലമെന്റിൽ ശൂന്യവേളയിൽ ആവശ്യപ്പെട്ടു. രാജ്യത്ത് ഏറ്റവും കൂടുതൽ അർബുദ രോഗികൾ ഉള്ളത് കേരളത്തിലാണ്. സംസ്ഥാനത്ത് അർബുധ രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് അടുത്ത കാലങ്ങളായി ഉണ്ടായിട്ടുള്ളത്.അതുപോലെതന്നെയാണ് മരണത്തിന്റെ കാര്യത്തിലും. സാധാരണക്കാരായ രോഗികൾക്ക് താങ്ങാവുന്ന ചികിത്സാ സൗകര്യങ്ങളും ജില്ലയിൽ പരിമിതമാണ്. ആയതിനാൽ പാലക്കാടിന് സ്വന്തമായി ക്യാൻസർ ചികിത്സ യൂണിറ്റും ഗവേഷണകേന്ദ്രവും അടങ്ങുന്ന എയിംസ് അനുവദിക്കണമെന്ന് എംപി സഭയിൽ ആവശ്യപ്പെട്ടു.

Related posts

Leave a Comment