Connect with us
48 birthday
top banner (1)

Featured

എഐ ക്യാമറ അഴിമതിയിൽ കെ.സുരേന്ദ്രന്റെ മൗനം: ബിജെപിയിൽ പൊട്ടിത്തെറി

Avatar

Published

on

കൊടകര കേസ് ഒത്തുതീർപ്പാക്കിയതിന്റെ ഉപകാര സ്മരണയെന്ന് ശോഭാ സുരേന്ദ്രൻ വിഭാഗം

കോഴിക്കോട്: കോടികളുടെ ക്രമക്കേട് ആരോപിക്കപ്പെട്ട എഐ ക്യാമറ വിവാദത്തിൽ സർക്കാരിനെതിരെ മൃദു സമീപനം സ്വീകരിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം. വ്യക്തി താൽപര്യം സംരക്ഷിക്കാൻ പാർട്ടിയെ വഞ്ചിക്കുന്ന നിലപാടാണ് സുരേന്ദ്രൻ സ്വീകരിക്കുന്നതെന്ന് എതിർ വിഭാഗം ആരോപിക്കുന്നു.എഐ ക്യാമറ ഇടപാടിലെ വിവാദ ഇടനിലക്കാരൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ബന്ധു പ്രകാശ് ബാബുവാണെന്ന് പരസ്യമായി ആദ്യം പ്രഖ്യാപിച്ചത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനാണ്. എന്നാൽ അത് ഏറ്റുപിടിക്കാനോ തുടർ സമരങ്ങൾക്കോ കെ. സുരേന്ദ്രൻ നേതൃത്വം നൽകുന്ന ഔദ്യോഗിക വിഭാഗം തയ്യാറായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സുരേന്ദ്രൻ പ്രതിക്കൂട്ടിലായ കൊടകര കുഴൽപ്പണ കേസ് സംസ്ഥാന സർക്കാർ ഒത്തുതീർപ്പാക്കിയതിന്റെ ഉപകാര സ്മരണയായാണ് ഇപ്പോഴത്തെ നീക്കത്തെ വിലയിരുത്തുന്നത്. സുരേന്ദ്രൻ സിപിഎമ്മിന് വിടുപണി ചെയ്യുകയാണെന്ന് ആരോപിച്ച് ശോഭാ സുരേന്ദ്രൻ, പി.കെ കൃഷ്ണദാസ് ഗ്രൂപ്പുകൾ ബിജെപി കേന്ദ്ര നേതൃത്വത്തിന് പരാതി നൽകാൻ ഒരുങ്ങുകയാണ്. വിഷയം സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറിന്റെ മുമ്പിലുമെത്തി. കർണാടക നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം കേന്ദ്ര നേതൃത്വത്തെ നേരിൽകണ്ട് പരാതി അവതരിപ്പിക്കാനും പദ്ധതിയുണ്ട്. കൊടകര കുഴൽപ്പണ കേസ്, സ്ഥാനാര്‍ഥിക്ക് പണം വാഗ്ദാനം ചെയ്ത സംഭവം തുടങ്ങി കെ. സുരേന്ദ്രനെതിരെ ഉയർന്ന പ്രധാന കേസുകളെല്ലാം പിണറായി വിജയന്റെ പൊലീസ് ഒത്തുതീർപ്പാക്കുകയായിരുന്നു. കൊടകര കുഴൽപ്പണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിജെപി സംസ്ഥാന പ്രസിഡന്റിന് നോട്ടീസ് അയച്ച അന്വേഷണസംഘം പിന്നീടുള്ള നടപടിക്രമങ്ങൾ മന്ദഗതിയിലാക്കി.

Advertisement
inner ad

സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ വിതരണം ചെയ്യാൻ കൊണ്ടുപോയ പണമാണ് കൊടകരയിൽ നിന്ന് പിടികൂടിയതെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടും അന്വേഷണം വഴിമുട്ടി. 3.5 കോടി രൂപ പിടിച്ചെടുത്തതിൽ 3.25 കോടി വ്യവസായി ധർമ്മരാജന്റേയും 25 ലക്ഷം രൂപ സുനിൽ നായിക്കിന്റേതുമാണെന്ന നിലപാടാണ് സുരേന്ദ്രൻ അന്ന് സ്വീകരിച്ചത്. എന്നാൽ ഇരുവരുമായും സുരേന്ദ്രന് അടുത്ത ബന്ധമാണുള്ളതെന്നും കേന്ദ്ര നേതൃത്വം നൽകിയ ഫണ്ട് പക്ഷപാതപരമായാണ് സംസ്ഥാനത്ത് വിതരണം ചെയ്തതെന്നും പി.കെ കൃഷ്ണദാസ്-എം.ടി രമേഷ് ഗ്രൂപ്പുകൾ നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു. രണ്ടാം തവണ അധ്യക്ഷനായത് മുതൽ പാർട്ടിയിലെ എതിർവിഭാഗത്തെ പൂർണ്ണമായും ഒതുക്കുന്ന സമീപനമാണ് കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി വി. മുരളീധരനും സ്വീകരിച്ചു വരുന്നത്. സുരേന്ദ്രനെ ആദ്യ തവണ പ്രസിഡന്റായി പ്രഖ്യാപിച്ചപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് പറഞ്ഞ ശോഭാ സുരേന്ദ്രനെ പുന:സംഘടനയിലും വൈസ് പ്രസിഡന്റാക്കി ഒതുക്കിയിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അവരെ പരിഗണിച്ചില്ല. ജനറൽ സെക്രട്ടറിയാക്കും എന്ന് ഉറപ്പു നൽകിയതിന്റെ പേരിലാണ്, ഇടക്കാലത്ത് പാർട്ടിയുമായ് ഇടഞ്ഞുനിന്ന ശോഭ സംഘടനാ പരിപാടികളുമായ് സഹകരിച്ചു വന്നത്. ശോഭാ സുരേന്ദ്രൻ പാർട്ടി വിടുമെന്നും സിപിഎമ്മിൽ ചേരുമെന്നും സുരേന്ദ്രൻ വിഭാഗം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് ബി. എൽ സന്തോഷ് മുഖേന കേന്ദ്രനേതൃത്വത്തിന്റെ പൂർണ്ണ പിന്തുണ ആർജ്ജിക്കുവാനും കെ. സുരേന്ദ്രന് സാധിച്ചിരുന്നു.എന്നാൽ പ്രകാശ് ജാവദേക്കറിന് സംസ്ഥാനത്തിന്റെ ചുമതല ലഭിച്ചത് മുതൽ കെ.സുരേന്ദ്രൻ വിഭാഗത്തിന് പഴയതു പോലെ ഏകപക്ഷീയമായി നീങ്ങാൻ സാധിക്കുന്നില്ല. സർക്കാരിനെതിരെ വീണു കിട്ടിയ അവസരം മുതലെടുക്കുന്നതിൽ സുരേന്ദ്രൻ പരാജയപ്പെട്ടു എന്ന വിമർശനത്തിലൂടെ നേതൃമാറ്റം എന്ന അജണ്ട നടപ്പാക്കാനാണ് ശോഭാ സുരേന്ദ്രൻ, പി.കെ കൃഷ്ണദാസ്, എം.ടി രമേശ് തുടങ്ങിയ അസംതൃപ്തരുടെ ശ്രമം. സംഘപരിവാർ സംഘടനകളുടെ നിശബ്ദ പിന്തുണയും ഇവർക്കുണ്ട്.

Advertisement
inner ad

Delhi

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Published

on

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ന്യൂഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി തോമസിന്റെ കത്തിനാണ് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഇക്കാര്യം അറിയിച്ചത്.

എസ്.ഡി.ആര്‍.എഫ്, എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ 394 കോടി രൂപയുണ്ടെന്ന് അക്കൗണ്ട് ജനറല്‍ അറിയിച്ചുവെന്നും നിത്യാനന്ദ റായി വ്യക്തമാക്കി. ഇതോടെ കൂടുതല്‍ സഹായം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നതിലും അനിശ്ചിതത്വം തുടരുകയാണ്.

Advertisement
inner ad

വയനാട് ദുരന്തം സംഭവിച്ച് മൂന്നു മാസം പിന്നിടുമ്പോഴും കേന്ദ്രസഹായം സംബന്ധിച്ച് വ്യക്തമായ രൂപരേഖ സംസ്ഥാനത്തിനു ലഭിച്ചിട്ടില്ല. വലിയ ഒരു ദുരന്തത്തില്‍ കേന്ദ്രസഹായം ഇത്രയും വൈകുന്നത് ഇതാദ്യമാണ്.നേരത്തെ വയനാട് ദുരന്തം ഏത് വിഭാഗത്തില്‍പ്പെടുന്നുവെന്നത് സംബന്ധിച്ച് ഉന്നതതല സമിതി തീരുമാനം ഉടനെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഇക്കാര്യത്തില്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഇതുസംബന്ധിച്ച് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന അമികസ് ക്യൂറി റിപ്പോര്‍ട്ടിന്‍മേല്‍ കോടതിയുടെ ചോദ്യത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ മറുപടി അറിയിച്ചത്. ഇതിന് പിന്നാലെയാണ് വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

Advertisement
inner ad
Continue Reading

Delhi

വയനാടിനെ വിട്ട് ഡല്‍ഹിയിലെത്തിയപ്പോള്‍ ഗ്യാസ് ചേംബറില്‍ കയറിയ അവസ്ഥയെന്ന് പ്രിയങ്ക ഗാന്ധി

Published

on

ഡല്‍ഹി: വയനാട്ടിലെ തെരഞ്ഞെടുപ്പ് ചൂടിലായിരുന്നു പ്രിയങ്ക ഗാന്ധി. താന്‍ മത്സരിക്കുന്ന മണ്ഡലത്തിലെ മുക്കിലും മൂലയിലും യാത്ര ചെയ്ത പ്രിയങ്കയ്ക്ക് ശുദ്ധവായുവുള്ള വയനാട് ഏറെ ഇഷ്ടമായി. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം പച്ചപ്പും തണുത്ത കാറ്റുമുള്ള വയനാടിനെ വിട്ട് ഡല്‍ഹിയിലേക്ക് പോയ വിഷമം പങ്കുവെക്കുകയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. താന്‍ ഒരു ഗ്യാസ് ചേംബറില്‍ കയറിയ അവസ്ഥയായിരുന്നു ഡല്‍ഹിയിലെത്തിയപ്പോള്‍ എന്നായിരുന്നു പ്രിയങ്കയുടെ പ്രസ്താവന.

തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് പ്രിയങ്ക രാജ്യതലസ്ഥാനത്തെക്കുറിച്ചുള്ള തന്റെ ദുഃഖം കുറിച്ചത്.’എയര്‍ ക്വോളിറ്റി ഇന്‍ഡെക്സില്‍ 35 ഉണ്ടായിരുന്ന വയനാടില്‍ നിന്ന് ഡല്‍ഹിയിലേക്കെത്തുമ്പോള്‍ ഗ്യാസ് ചേംബറില്‍ കയറിയ അവസ്ഥയായിരുന്നു. വിമാനത്തില്‍ നിന്ന് ഡല്‍ഹിയെ നോക്കുമ്പോള്‍ കാണുന്ന പുകപടലം ഞെട്ടിക്കുന്നതാണ്’ എന്നായിരുന്നു പ്രിയങ്ക കുറിച്ചത്.

Advertisement
inner ad

‘ഡല്‍ഹിയിലെ അന്തരീക്ഷ ഓരോ വര്‍ഷം പിന്നിടുന്തോറും മോശമായിക്കൊണ്ടിരിക്കുകയാണ്. ഈ വായു ശുദ്ധമാക്കുന്നതിനായി നാം എല്ലാവരും ഒത്തുചേര്‍ന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത് രാഷ്ട്രീയത്തിന്റെയോ മറ്റ് വിഷയങ്ങളുടെയോ കാര്യമല്ല. ആര്‍ക്കും ശ്വസിക്കാനാവുന്നില്ല കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ വന്നുതുടങ്ങി. നമ്മള്‍ ഉടന്‍ ഇതിന് പരിഹാരമായി ചെയ്തേ പറ്റൂ.’ പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും എയര്‍ ക്വാളിറ്റി 450ന് മുകളിലാണ്. ചിലയിടങ്ങളില്‍ ഇത് 473ന് മുകളില്‍ എത്തിയിട്ടുണ്ട്. ഇത് അതീവഗുരുതരത്തിനും മുകളിലാണ്.തണുപ്പുകാലമടുത്തതോടെ പുകയും കോടമഞ്ഞും കൂടിയ സ്മോഗിന്റെ വലയത്തിലാണ് രാജ്യതലസ്ഥാനം. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാത്താവളത്തില്‍ സ്മോഗിന്റെ സാനിധ്യം കാരണം വൈകിയത് 283 വിമാനങ്ങളാണ്.

Advertisement
inner ad
Continue Reading

Featured

ആത്മകഥ: ഇ.പി. ജയരാജനോട് പാര്‍ട്ടി വിശദികരണം തേടും

Published

on


തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥ വിവാദമായ സാഹചര്യത്തില്‍ പാര്‍ട്ടി അദ്ദേഹത്തോട് വിശദീകരണം തേടുമെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം തേടുമെന്നാണ് അറിയുന്നത്.

എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഇ.പി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇ.പിയെ വിശ്വസിക്കുന്നുവെന്ന് പറയുമ്പോഴും ഉപതെരഞ്ഞെടുപ്പ് ദിവസം വിവാദം പുറത്തു വന്നതില്‍ പാര്‍ട്ടിയില്‍ മുഴുക്കെ അസംതൃപ്തിയാണ്.

Advertisement
inner ad
Continue Reading

Featured