Connect with us
48 birthday
top banner (1)

Featured

എഐ ക്യാമറ വിവാദം: സർക്കാരിന്റെ അന്വേഷണവും അട്ടിമറിച്ചു, മുഹമ്മദ് ഹനീഷിനെ സ്ഥലം മാറ്റി

Avatar

Published

on

തിരുവനന്തപുരം: എഐ ക്യാമറ വിവാദം സംബന്ധിച്ച സർക്കാർ അന്വേഷണം പോലും അട്ടിമറിക്കപ്പെടുന്നു. വിവാദം അന്വേഷിക്കുന്ന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ സ്ഥലം മാറ്റി. ആദ്യം റവന്യു വകുപ്പിലേക്കും മണിക്കൂറുകൾക്കകം ആരോഗ്യ വകുപ്പിലേക്കുമാണ് സ്ഥലം മാറ്റിയത്. അടിക്കടിയുള്ള സ്ഥലം മാറ്റത്തിൽ മുഹമ്മദ് ഹനീഷ് അതൃപ്തി അറിയിച്ചെന്നാണ് അറിയുന്നത്. എഐ ക്യാമറ സംബന്ധിച്ച് ​ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാത വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ അന്വേഷണ ചുമതല ഏല്പിക്കുകയായിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് 24 മണിക്കൂറിനുള്ളിൽ രണ്ടു തവണ സ്ഥലം മാറ്റിയത്. മുഹമ്മദ് ഹനീഷിന്റെ അന്വേഷണത്തിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയെന്നു സൂചന ഉള്ളതിനാലാണു മാറ്റമെന്നു കരുതുന്നവരുണ്ട്.
ക്യാമറ വിവാദം അന്വേഷണത്തിൻറെ അവസാന ഘട്ടത്തിലാണ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ സ്ഥാനമാറ്റം. ഇന്നലെ ഇറങ്ങിയ ഉത്തരവിൽ മുഹമ്മദ് ഹനീഷിന് മാറ്റം റവന്യു ദുരന്ത നിവാരണ വകുപ്പിലേക്കായിരുന്നു. പിന്നീട് ആരോ​ഗ്യ വകുപ്പിലേക്കും. വ്യവസായ വകുപ്പിലേക്ക് പകരം വരുന്നത് സുമൻ ബില്ല. ഉത്തരവിറങ്ങി മണിക്കൂറുകൾക്കകം തന്നെ തിരുത്ത് വന്നു. റവന്യു വകുപ്പിൽ നിന്ന് മുഹമ്മദ് ഹനീഷ് വീണ്ടും പൊതുജനാരോഗ്യ വകുപ്പിലേക്ക് മാറ്റി. പൊതു ജനാരോഗ്യ വകുപ്പിൽ നിന്ന് ടിങ്കു ബിസ്വാളിനെ റവന്യുവിലേക്കും മാറ്റി. പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ജയതിലകിനെ മാറ്റിയപ്പോൾ റവന്യു വകുപ്പിന്റെ കൂടി താൽപര്യം പരിഗണിച്ചാണ് പുതിയ ഉത്തരവെന്നാണ് വിവരം.
റോഡിലെ ക്യാമറ വിവാദം വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിച്ച് വരികയാണ്. രണ്ട് ദിവസത്തിനകം മുഹമ്മദ് ഹനീഷ് റിപ്പോര്ട്ട് സമർപ്പിക്കും. വർഷങ്ങളായി കൈവശം വച്ചിരുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചുമതല മുഹമ്മദ് ഹനീഷിൽ നിന്ന് റാണി ജോർജ്ജ് ഏറ്റെടുക്കും. ഡോ. ഷർമ്മിള മേരി ജോസഫിന് തദ്ദേശ വകുപ്പ് ചുമതലക്ക് പുറമെ സാമൂഹ്യ നീതി വകുപ്പിൻറെ കൂടി ചുമതല. ഐടി സെക്രട്ടറി രത്തൻഖേൽക്കറിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൻറെ ചുമതല. ചീഫ് സെക്രട്ടറി വിപി ജോയിക്ക് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിൻറെ അധിക ചുമതലയും നൽകി. ഏതെങ്കിലും ഒരു പ്രത്യേക വകുപ്പിന്റെ തലപ്പത്ത് ചീഫ് സെക്രട്ടറി വരുന്നത് അപൂർമാണ്.

Featured

ഉത്രാടപാച്ചിലിൽ മലയാളികൾ; ഇന്ന് ഒന്നാം ഓണം

Published

on

ഇന്ന് ഉത്രാടം. അത്തം തൊട്ട് തുടങ്ങിയ ആഘോഷനാളുകൾ തിരുവോണത്തെ വരവേല്‍ക്കാൻ ഒരുങ്ങുകയാണ്. സദ്യവട്ടങ്ങൾ ഒരുക്കാനും ഒണക്കളികളിൽ പങ്കെടുക്കാനും നാടും നഗരവും ഒരുങ്ങുന്ന ദിനം. ഉത്രാടപ്പാച്ചിലിന്റെ ദിനം കൂടിയാണ് ഇത്. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാല്‍ ഉത്രാടപ്പാച്ചില്‍ എന്നൊരു ശൈലി പോലുമുണ്ട്. അത്തം ദിനത്തില്‍ ആരംഭിക്കുന്ന പൂക്കളമിടലില്‍ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത്. ഉത്രാടദിനത്തില്‍ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂര്‍വിക സ്മരണയ്ക്കായി ഉത്രാടദിവസം നിലവിളക്ക് കൊളുത്തി ഓണവിഭവങ്ങള്‍ തൂശനിലയില്‍ വിളമ്പുന്ന രീതിയുമുണ്ട്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇന്ന് തിരക്കിന്റെയും ആഘോഷത്തിന്റെയും നാളുകളാണ്.

Continue Reading

Featured

അണ്ടർ വാട്ടർ അക്വാ ടണലിൽ പൂരം പോലെ പുരുഷാരം: ഓണത്തിരക്ക് പ്രമാണിച്ച് പ്രദർശന സമയം നീട്ടി

Published

on

തിരുവനന്തപുരം: തലസ്ഥാന ന​ഗരിയിലെ ആനയറ വേൾ‍ഡ് മാർക്കറ്റിൽ സജ്ജീകരിച്ചിരിക്കുന്ന അണ്ടർ വാട്ടർ അക്വാ ടണലിൽ കടൽക്കാഴ്ചകൾ കാണാനായി പൂരം പോലെ പുരുഷാരം. തിരുവനന്തപുരത്തിന് പുറമേ സമീപ ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി ആയിരങ്ങളാണ് ദിനംപ്രതി ഇവിടേക്ക് ഒഴുകിയെത്തുന്നത്. ഓണത്തിരക്ക് പ്രമാണിച്ച് പ്രദർശന സമയം നാലുമണിക്കൂർ ദീർഘിപ്പിച്ചു. ഇന്നു മുതൽ രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പ്രദർശനം രാത്രി 11 വരെയാണ് നീട്ടിയത്.
മറൈന്‍ മിറാക്കിൾസ് ഒരുക്കിയിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും വലുതുമായ അക്രിലിക് അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയമാണ് നഗരത്തിന് വ്യത്യസ്ത കൗതുകക്കാഴ്ചകൾ സമ്മാനിക്കുന്നത്. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ കലാ ട്രസ്റ്റാണ് കടലോളം ഓണം എന്ന പേരിൽ അണ്ടർ വാട്ടർ ടണൽ അക്വേറിയവും ഓണം മെഗാ എക്സ്പോയും ഒരുക്കിയിരിക്കുന്നത്.
ലക്ഷകണക്കിന് ലിറ്റര്‍ വെള്ളത്തില്‍ തീര്‍ത്ത സാഗരക്കാഴ്ചകള്‍ കണ്ട് മനം നിറഞ്ഞാണ് കുട്ടികളും കുടുംബങ്ങളും പ്രദർശന ന​ഗരി വിടുന്നത്. പ്രായവ്യത്യാസമില്ലാതെ കാണികൾ കടലിന്‍റെ അടിത്തട്ടിലൂടെ നടന്നുല്ലസിക്കുകയാണ്. തലയ്ക്ക് മുകളിൽ കൂറ്റൻ സ്രാവുകൾ മുതൽ വർണമൽസ്യങ്ങൾ വരെയുള്ള കടൽ ജീവികളാണ് അക്വാ ടണലിലെ വിസ്മയ കാഴ്ച. 120 രൂപയാണ് ടിക്കറ്റ് നിരക്ക്. പങ്കെടുക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ ലക്ഷക്കണക്കിനു രൂപയുടെ സമ്മാനങ്ങളും നൽകുന്നുണ്ട്.
തലസ്ഥാന ന​ഗരിയിൽ കഴിഞ്ഞ വർഷത്തെ പോലെ സർക്കാർ ഒരുക്കുന്ന ഓണം വാരാഘോഷമില്ലാത്തതിനാൽ കുടുംബങ്ങൾ ആനയറ വേൾഡ് മാർക്കറ്റിലേക്കാണ് എത്തുന്നത്. ആഴക്കടലിന്‍റെ അടിത്തട്ടില്‍ വിരാജിക്കുന്ന കൂറ്റൻ തിമിംഗലങ്ങളും സ്രാവുകളും മുതൽ വ്യത്യസ്തങ്ങളായ വർണ്ണമത്സ്യങ്ങൾ വരെ ഈ അക്വേറിയത്തിലുണ്ട്. വമ്പൻ മുതല്‍ മുടക്കിൽ നവീന സങ്കേതിക വിദ്യകളുടെ സഹായത്തോടെ കരയില്‍ സജ്ജീകരിച്ചിരിക്കുന്ന കടലാഴങ്ങളിലെ കാഴ്ചകൾ ഒക്ടോബർ രണ്ടുവരെ തുടരും.
കടലിനടിയിലെ കാഴ്ചകൾ അവസാനിക്കുന്നത് അരുമപ്പക്ഷികളെയും ഓമന മൃഗങ്ങളെയും അലങ്കാര മത്സ്യങ്ങളെയും ഉൾപ്പെടുത്തിയുള്ള പെറ്റ് ഷോയിലേക്കാണ്. ഇവിടെ ഉരഗ വർഗത്തിൽപ്പെട്ട ഇഗ്വാനകളെ തോളിലേറ്റാം,​ വർണത്തത്തകളെ ഓമനിക്കാം, അപൂർവയിനം പാമ്പുകളെ കഴുത്തിൽ ചുറ്റാം. ജീവലോകത്തിലെ അപൂർവകാഴ്ചകളും കൗതുകങ്ങളും ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുന്ന പെറ്റ് ഷോയാണ് ഈ വിഭാ​ഗത്തിൽ ഒരുക്കിയിരിക്കുന്നത്. പറക്കുന്ന അണ്ണാൻ എന്നറിയപ്പെടുന്ന ഷുഗർ ഗ്ലൈഡർ, രോമങ്ങൾക്ക് പകരം മുള്ളുകൾ നിറഞ്ഞ ത്വക്കുമായി ഹെഡ്ജ് ഹോഗ് കീരി, ഉരഗ വർഗത്തിൽപ്പെട്ട ഇഗ്വാനകൾ, മനുഷ്യനുമായി ഇഴുകിച്ചേർന്ന് ജീവിക്കുന്ന പെരുമ്പാമ്പിന്റെ ഇനത്തിൽപ്പെട്ട ബാൾ പൈത്തൺ, അപൂർവ ജീവിയായ ഗോൾഡൻ നീ ടെറാന്റുല, അപൂർവ ഇനം തത്തകൾ,വിവിധയിനം കോക്കറ്റൂ പക്ഷിയിനങ്ങൾ, കെയ്ക്ക് ബേർഡ്, അരോണ സ്വർണമത്സ്യങ്ങൾ, മാംസഭക്ഷണം ശീലമാക്കിയ അൽ ബിനോ പിരാനാ മത്സ്യങ്ങൾ തുടങ്ങിയവ പെറ്റ് ഷോയിലുണ്ട്. പ്രദർശന നഗരിയിലെ സെൽഫി പോയിന്റുകളാണ് മറ്റൊരു ആകർഷണം. ഈ പോയിന്റുകളിൽ നിന്ന് അരുമപ്പക്ഷികൾക്കും മൃഗങ്ങൾക്കുമൊപ്പം ചിത്രമെടുക്കാനാകും.

Advertisement
inner ad
Continue Reading

Featured

ഓണാഘോഷത്തിനിടെ അപകടകരമായ രീതിയിൽ ഡ്രൈവിങ്; 9 വിദ്യാർഥികൾക്ക് നോട്ടീസയച്ച് പോലീസ്

Published

on

കോഴിക്കോട്∙ ഫാറൂഖ് കോളജിലെ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച 9 വിദ്യാർഥികൾക്കു നോട്ടീസ് നൽകി പൊലീസ്. സംഭവത്തിൽ 10 വാഹനങ്ങൾ ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം കോളജിലെ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനിടെയാണ് ആഡംബര കാറുകളിൽ റോഡിലൂടെ അപകടകരമായ രീതിയിൽ വിദ്യാർഥികൽ യാത്ര ചെയ്തത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് കേസെടുത്തത്.

Continue Reading

Featured