തന്റെ ഫോട്ടോയും റംബൂട്ടാന്റെ ചിത്രവും കാണിച്ച് കളിയാക്കുന്നു ; പ്രശസ്തരായവരെല്ലാം നേരിടുന്ന ഒന്നാണ് ഈ സൈബർ ആക്രമണം

തനിക്ക് നേരെ ഉയർന്ന സൈബർ ആക്രമണത്തെ കുറിച്ച് തുറന്നു പറഞ്ഞ് യുവനടി അഹാന കൃഷ്ണ. താനും കുടുംബവും നേരിട്ട സൈബർ ബുള്ളിയിങിനെ കുറിച്ചും തന്നെ വെച്ച് കാശ് സമ്പാദിക്കുന്ന യുട്യൂബേഴ്സിനെ കുറിച്ചും തുറന്ന് പറയുകയാണ് താരം. തന്റെ ഫോട്ടോയും റംബൂട്ടാന്റെ ചിത്രവും മാത്രം വെച്ച് നെ​ഗറ്റീവ് പറഞ്ഞുകൊണ്ടാണ് പലരും അവരുടെ യുട്യൂബ് ചാനൽ ആരംഭിക്കുന്നതെന്ന് അഹാന അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ‘പ്രശസ്തരായവരെല്ലാം നേരിടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് ഈ സൈബർ ആക്രമണം. സോഷ്യൽ മീഡിയയിലൂടെ ഒരാൾക്കെതിരെ എന്തെങ്കിലും നടക്കുകയാണെങ്കിൽ അത് നെഗറ്റീവാണെങ്കിൽ അതുമായി ബന്ധമില്ലാത്തവർ വരെ പോസ്റ്റുകളുമായെത്തുമായിരുന്നു. നമുക്ക് എന്തെങ്കിലും പറ്റുമ്പോൾ കൂടുതൽ അത് ബാധിക്കുക പ്രിയപ്പെട്ടവരെയാണ്. നമ്മളെ സ്നേഹിക്കുന്നവർക്ക് അത് സഹിക്കാനാവില്ല. ആ സമയത്ത് അച്ഛനും അമ്മയും കൂട്ടുകാരുമൊന്നും കൃത്യമായി ഉറങ്ങാറുണ്ടായിരുന്നില്ല. അത് എന്നെ വല്ലാതെ വിഷമിപ്പിച്ച കാര്യമായിരുന്നു’, അഹാന പറഞ്ഞു.

Related posts

Leave a Comment