Connect with us
48 birthday
top banner (1)

Palakkad

നെൽ സംഭരണത്തിൽ കാർഷിക പാക്കേജ് നടപ്പാക്കണം: കെ മുരളീധരൻ

കർഷക രക്ഷാ ട്രാക്ടർ മാർച്ച് നടത്തി

Avatar

Published

on

പാലക്കാട്‌: സംസ്ഥാനത്തെ നെൽ കർഷകരുടെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണെന്നും നെൽ സംഭരണവുമായി ബന്ധപ്പെട്ട് കാർഷിക പാക്കേജ് നടപ്പിലാക്കണമെന്നും മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരൻ പറഞ്ഞു. കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ട്രാക്ടർ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരെ പൂർണമായും ദ്രോഹിക്കുന്ന സർക്കാരുകളാണ് കേന്ദ്രത്തിലും സംസ്ഥാനത്തും ഉള്ളത്. കർഷകരുടെ അടിസ്ഥാന പ്രശ്നം സഹകരണ പ്രസ്ഥാനങ്ങൾ ഇല്ലാതായി എന്നതാണ്. കേരള ബാങ്ക് രൂപീകരിച്ചതോടെ പ്രശ്നങ്ങൾ രൂക്ഷമായി. സംസ്ഥാന സഹകരണ ബാങ്ക് പിരിച്ചുവിട്ടതോടെ കർഷകരെ സഹായിക്കുവാൻ ബാങ്കുകൾക്ക് കഴിയാതെ വന്നു. മറ്റു നാഷണലൈസ്ഡ് ബാങ്കുകളെ പോലെയായി ഇപ്പോൾ കേരള ബാങ്ക്. ഇതിന്റെ ഫലമായി കർഷകരെ സഹായിക്കാൻ ബാങ്കുകൾക്ക് കഴിയാത്ത സ്ഥിതിയായി. കർഷക തൊഴിലാളികളെ സംഘടിപ്പിച്ചു കോൺഗ്രസ് നടത്തിയ പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ഇന്നും കോൺഗ്രസിന് കർഷകരുടെ പിന്തുണ ഇവിടെയുള്ളത്. ഇപ്പോൾ അത് വർദ്ധിച്ചു വന്നിരിക്കുന്നു.

കർഷകരുടെ ഏക ആശ്വാസം കോൺഗ്രസും യുഡിഎഫും ആണ്. എല്ലാ കാലത്തും യുഡിഎഫ് കർഷകരുടെ ശബ്ദമായി നിലകൊള്ളും. ഏറ്റവും വലിയ കർഷകപ്രേമിയെന്ന് അവകാശപ്പെടുന്ന കെ കൃഷ്ണൻകുട്ടി മന്ത്രിസഭയിൽ അംഗമായിരിക്കുമ്പോഴാണ് ജില്ലയിൽ കർഷകർ ആത്മഹത്യകൾ ചെയ്യുന്നത്. കാർഷിക ആരോഗ്യ വിദ്യഭ്യാസ രംഗത്തെ പരാജയം ചർച്ച ചെയ്യാതിരിക്കാനാണ് ട്രോളി വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കർഷകർക്കൊപ്പം നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായി ശബ്ദമുയർത്തുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Advertisement
inner ad

സിപിഎമ്മുകാരായ കർഷകർ എന്തിന് എൽഡിഎഫിന് വോട്ട് ചെയ്യണമെന്നും കർഷകരുടെ അവസ്ഥയിൽ മന്ത്രി എം ബി രാജേഷ് ഉൾപ്പെടെയുള്ളവർ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 120 ട്രാക്ടറുകൾ കർഷക മാർച്ചിൽ പങ്കെടുത്തു. കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകളുടെ കടന്നുപോയ മാർച്ച് കൊടുന്തിരപ്പുള്ളിയിൽ സമാപിച്ചു. കാർഷിക കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. എംപിമാരായ വി കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, എഐസിസി ജനറൽ സെക്രട്ടറി പി വി മോഹൻ, ഡിസിസി പ്രസിഡന്റ്‌ എ തങ്കപ്പൻ, നേതാക്കളായ അബ്ദുൽ മുത്തലിബ്, ബാബുരാജ്, പി ബാലഗോപാൽ, പി വി രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
inner ad

Kerala

വൈദ്യുതി മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

ലാത്തിവീശി പോലീസ്; അഞ്ച് പ്രവർത്തകർക്ക് പരിക്ക്

Published

on

പാലക്കാട്: വൈദ്യുതി നിരക്ക് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് വൈദ്യുതി മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലിസ് ലാത്തിവീശി. അഞ്ചോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ചിറ്റൂര്‍ കച്ചേരിമേട്ടിലെ മന്ത്രിയുടെ ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു പൊലീസ് അതിക്രമം.
വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ജനരോഷം ശക്തമായതിനെ തുടര്‍ന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. അണിക്കോട് നിന്ന് ആരംഭിച്ച മാര്‍ച്ച് മന്ത്രിയുടെ ഓഫീസിന് മുന്നില്‍ ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷഫീക്. എ, ചിറ്റൂര്‍ നിയോജകമണ്ഡലം മണ്ഡലം വൈസ് പ്രസിഡന്റ് ഗണേഷ്.കെ, ചിറ്റൂര്‍ മണ്ഡലം പ്രസിഡന്റ് സോനു പ്രണവ്, നേതാക്കളായ പ്രമോദ് തണ്ടലോട്, അബിന്‍ ശങ്കര്‍പ്ലാക്കാട്ട് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് കെപിസിസി ജനറള്‍ സെക്രട്ടറി സി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ് ജയഘോഷ് അധ്യക്ഷനായി, സംസ്ഥാന ഭാരവാഹികളായ ഷഫീക് അത്തിക്കോട്, സി. വിഷ്ണു, ജിതേഷ് നാരായണന്‍, ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന്‍, കെ.എസ് തണികാചലം, ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ വിനീഷ് കരിമ്പാറ, എ. ഷഫീക്, വി.വത്സന്‍, പി.ടി. അജ്മല്‍, ശ്യാം ദേവദാസ്, സാജന്‍ കോട്ടപ്പാടം, മനു എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement
inner ad
Continue Reading

Kerala

പാലക്കാട് ഫർണിച്ചർ കടയില്‍ വൻ തീപിടിത്തം; മൂന്നുനില കെട്ടിടം പൂർണ്ണമായും കത്തിനശിച്ചു

Published

on

പാലക്കാട്‌: കല്ലടിക്കോട് ഫർണിച്ചർ കടയില്‍ വൻ തീപിടിത്തം. മാപ്പിള സ്കൂള്‍ ജങ്ഷനിലെ റിറ്റ്സി ഫർണിച്ചര്‍ കടയിലാണ് ഉച്ചകഴിഞ്ഞ് മൂന്നോടെ തീപിടുത്തമുണ്ടായത്. മൂന്ന് നില കെട്ടിടം പൂർണ്ണമായും കത്തിനശിച്ചു. തീപിടിത്തത്തെ തുടർന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും തീപിടിച്ചു. ആളപായമില്ല. മണ്ണാർക്കാട്ടു നിന്നും കോങ്ങാട് നിന്നുമെത്തിയ ഫയർഫോഴ്സ് യൂണിറ്റുകള്‍ ഏറെ നേരം പരിശ്രമിച്ചാണ് തീയണച്ചത്.

Continue Reading

Featured

ഏരിയ സമ്മേളനം നടക്കാനിരിക്കെ അട്ടപ്പാടിയിൽ ‘സേവ് സിപിഎം’ നോട്ടിസ്

Published

on

പാലക്കാട്: ഏരിയ സമ്മേളനം നടക്കാനിരിക്കുന്ന അട്ടപ്പാടിയിൽ സിപിഎം നേതൃത്വത്തിനെതിരെ സേവ് സിപിഎം നോട്ടിസ്. 10,11 ദിവസങ്ങളിലായി എ.കെ.ബാലനാണ് സമ്മേളനത്തിന്റെ ഉദ്ഘാടനം. സിപിഎം തകരുന്നുവെന്ന് ആരോപിച്ചാണ് നോട്ടിസ്. ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ പേരെടുത്തു പറഞ്ഞാണ് പരാമർശം. സ്ഥാനമാനങ്ങൾ കയ്യടക്കി വെച്ചിരിക്കുന്നവരാണെന്നും ഭൂമാഫിയയുമായി ഇവർക്ക് ബന്ധമുണ്ടെന്നും ബന്ധുനിയമന, കൈക്കൂലി കേസുകളും പ്രതിപാദിച്ചിട്ടുണ്ട്.

Continue Reading

Featured