കരിനിയമങ്ങൾ പിൻവലിച്ചു, രാജ്യം കണ്ട ഏറ്റവും വലിയ ചരിത്ര സമര നേട്ടം

ന്യൂഡൽഹി: ഒന്നാം നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന കാർഷിക കരിനിയമങ്ങൾ പിൻവലിച്ചു. ​ഗുരുനാനാക്ക് ജയന്തി ദിനത്തിൽ രാഷ്‌ട്രത്തെ അഭിസംബോധന ചെയ്തു‌ നടത്തിയ പ്രഭാഷണത്തിലാണ് സുപ്രധാനമായ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. മൂന്നു വിവാദ നിയമങ്ങളും പിൻവലിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു. കർഷകദ്രോഹ നിയമങ്ങൾക്കെതിരേ ദേശവ്യാപകമായി കർഷകർ നടത്തിവന്ന സമര പരമ്പരയാണ് ചരിത്ര വിജയം നേടിയത്. സ്വാതന്ത്ര്യാനന്തര ഭാരതം ദർശിച്ച ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിനാണ് നാടകീയമായി തിരശീല വുഴുന്നത്. ഇതു ഇന്ത്യൻ കർഷകരുടെ ശുഭമുഹൂർത്തവും കേന്ദ്ര സർക്കാരിന്റെ തലതാഴ്ത്തലുമായി ചരിത്രം രേഖപ്പെടുത്തും.

Related posts

Leave a Comment