ന്യൂഡൽഹി: പ്രതിരോധ ഗവേഷണ കേന്ദ്രം ഡിആർഡിഒ വികസിപ്പിച്ചെടുത്ത മധ്യദൂര ആണവ മിസൈൽ അഗ്നി പ്രൈം (AGNI P) വിജയകരമായി പരീക്ഷിച്ചു. ഒഡിശയിലെ ബലേസറിൽ നിന്ന് ഇന്നു രാവിലെ 11.04നായിരുന്നു വിക്ഷേപണം. ആണവായുധങ്ങളുമായി 1000 മുതൽ 2000 വരെ കിലോമീറ്റർ സഞ്ചരിക്കാനുള്ള ശേഷിയുണ്ട്. ബലേസറിൽ നിന്നു വിക്ഷേപിച്ച മിസൈൽ നിശ്ചിത ലക്ഷ്യം ഭേദിച്ചെന്ന് ഡിആർഡിഒ അറിയിച്ചു. അഗ്നി പി വൈകാതെ സൈന്യത്തിന്റെ ഭാഗമാകും.
ഇന്ത്യയുടെ ആണവ മിസൈൽ അഗ്നി പി വിക്ഷേപണം വിജയകരം
