സമരം പിൻവലിക്കുന്നില്ല: തികായത്ത്

ന്യൂഡൽഹി: കരിനിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ കർഷകർ സ്വാ​ഗതം ചെയ്തു. തലസ്ഥാനത്തിന്റെ അതിർത്തിയിൽ പ്രക്ഷോഭത്തിലിരുന്ന കർഷകർ വിജയഭേരിയോടെയാണ് നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ സ്വാ​ഗതം ചെയ്തത്. ഉടനീളം കർഷകർ സിന്ദാബാദ്, കർഷക സമരം സിന്ദാബാദ് തു‌ടങ്ങിയ മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു.
എന്നാൽ സമരത്തിൽ നിന്നു ‌പിന്തിരിയുന്നില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് തിയാകയത്ത്. പാർലമെന്റ് അം​ഗീകരിക്കുന്നതു വരെ സമരം തുടരും. മിനിമം താങ്ങുവില (എംഎസ്പി)യ്ക്കു പുറത്തുള്ള കാര്യങ്ങളും ചർച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Related posts

Leave a Comment