Business
രാജ്യത്തെ ഇമ്മ്യൂണോ ഡയഗ്‌നോസ്റ്റിക് മേഖലയിൽ പുതിയ കുതിപ്പുമായി അഗാപ്പെ
കൊച്ചി: ഇന്ത്യയിലെ മുൻനിര ഇൻ വിട്രോ ഡയഗ്‌നോസ്റ്റിക്‌സ് (ഐ.വി.ഡി) നിർമ്മാതാക്കളായ അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡ് കാക്കനാട് ഇൻഫോപാർക്കിൽ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള അത്യാധുനിക ഉപകരണ നിർമാണ കേന്ദ്രം ആരംഭിക്കുന്നു. അഗാപ്പെയുടെ പട്ടിമറ്റത്തെ റീയേജൻ്റ് യൂണിറ്റിനും നെല്ലാടിലെ കിൻഫ്രയിലെ ആദ്യത്തെ ഉപകരണ നിർമ്മാണ യൂണിറ്റിനും ശേഷം വരുന്ന വിപുലീകരണമാണിത്. സപ്തംബർ 12 , വ്യാഴാഴ്ച വൈകുന്നേരം 3.30 മണിക്ക് കൊച്ചിയിലെ ഹോട്ടൽ ലെ മെറിഡിയനിൽ നടക്കുന്ന സോഫ്റ്റ് ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യവസായ, കയർ & നിയമ വകുപ്പ് മന്ത്രി പി. രാജീവും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.
ലോകോത്തര ഉപകരണങ്ങളുടെ നിർമ്മാണത്തോടൊപ്പം പ്രാദേശികമായി അനവധി തൊഴിലവസരങ്ങൾ പുതിയ പദ്ധതി സൃഷ്ടിക്കുമെന്ന് അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സിൻ്റെ മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ പറഞ്ഞു. ക്ലിയ (CLEIA -Chemiluminescent Enzyme Immunoassay) സാങ്കേതികവിദ്യ ഉപയോഗിച്ച് ആദ്യത്തെഇൻ-വിട്രോ ബയോമാർക്കറുകൾ ഉത്പാദിപ്പിക്കുന്നതിന് കമ്പനി ജപ്പാനിലെ ഫുജിറെബിയോ ഹോൾഡിംഗ്സുസുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയും അഗാപ്പെ ഡയഗ്നോസ്റ്റിക്സ് പ്രത്യേക വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ടെക്നോളജി ട്രാൻസ്ഫർ, കോൺട്രാക്ട് ഡെവലപ്മെൻ്റ് ആൻഡ് മാനുഫാക്ചറിംഗ് ഓർഗനൈസേഷൻ (സിഡിഎംഒ) കരാറുകളിലൂടെ, ഈ സഹകരണം കാട്രിഡ്ജ് അടിസ്ഥാനമാക്കിയുള്ള ക്ലിയ സംവിധാനങ്ങൾ തുടക്കം കുറിക്കുന്നതിലേക്ക് നയിച്ചു. ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുക, ചെലവ് കുറയ്ക്കുക, അത്യാവശ്യ ആരോഗ്യ സംരക്ഷണ സാങ്കേതിക വിദ്യകളിൽ സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള “മെയ്ക്ക് ഇൻ ഇന്ത്യ,” “മേക്ക് ഇൻ കേരള ഫോർ ദ ഗ്ലോബ്” എന്നീ പദ്ധതികൾ ഡയഗ്നോസ്റ്റിക് മേഖലയിൽ നടത്തുന്ന സുപ്രധാന ചുവടുവെപ്പ് കൂടിയാണിത്. അൽഷിമേഴ്‌സ്, കാൻസർ, ഗ്യാസ്ട്രോഇൻ്റസ്റ്റൈനൽ ഡിസോർഡേഴ്സ് തുടങ്ങിയ ഗുരുതരമായ രോഗങ്ങളെ നേരത്തേ കണ്ടുപിടിക്കുന്നതിനുള്ള വിപുലമായ ഡയഗ്നോസ്റ്റിക് ടൂളുകളുടെ വികസനത്തിൽ ക്ലിയ സാങ്കേതികവിദ്യ ഒരു സുപ്രധാന നാഴികക്കല്ലാണ്.
അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങളുടെ നേരത്തെയുള്ള രോഗനിർണ്ണയം മരുന്നുകളിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും നാഡീ കോശങ്ങൾ നശിക്കുന്നത് ഗണ്യമായി കുറയ്ക്കാനുള്ള സാധ്യത നൽകുന്നുണ്ട്. രോഗത്തിൻ്റെ ആരംഭം വലിയ പരിധിയിൽ തടഞ്ഞു നിർത്താൻ ഇത് സഹായകരമാവും.ഇൻ-വിട്രോ ഡയഗ്‌നോസ്റ്റിക്‌സിൻ്റെ (IVD) മേഖലയിൽ, സ്‌ക്രീനിംഗ്, നേരത്തെയുള്ള കണ്ടെത്തൽ, രോഗത്തിൻ്റെ പുരോഗതി നിരീക്ഷിക്കൽ, വ്യക്തിഗത ചികിത്സകൾ എന്നിവയിൽ ക്ലിയ സാങ്കേതികവിദ്യ നിർണായക പങ്ക് വഹിക്കുന്നുണ്ട്. നേരത്തെയുള്ള കാൻസർ മാർക്കർ കണ്ടെത്തലിലൂടെ ഇതുവഴി അതിജീവന നിരക്ക് വളരെയധികം വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് തോമസ് ജോൺ പറഞ്ഞു.ഫുജിറെബിയോ മാനുഫാക്ചറിംഗ് ഡിവിഷൻ മേധാവിയും വൈസ് പ്രസിഡൻ്റുമായ തദാഷി നിനോമിയ; ഫുജിറെബിയോ ഗ്ലോബൽ ബിസിനസ്സ് മേധാവിയും വൈസ് പ്രസിഡൻ്റുമായ നയോട്ടാക ഹോൺസാവ; അഗാപ്പെ ചെയർമാൻ ജോസഫ് ജോൺ; അഗാപ്പെ മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ; അഗാപ്പെ ചീഫ് ടെക്നിക്കൽ ഓഫീസർ ഭാസ്കർ റാവു മല്ലാടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Business
രത്തൻ ടാറ്റയുടെ പിൻഗാമിയായി നോയൽ ടാറ്റ
മുംബെെ: ടാറ്റ ട്രസ്റ്റിൻ്റെ ചെയർമാനായി നോയൽ ടാറ്റ തെരഞ്ഞെടുക്കപ്പെട്ടു. മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം. നവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിൽ നിന്ന് ജനിച്ച നോയൽ ടാറ്റ രത്തൻ ടാറ്റയുടെ അർധസഹോദരനാണ്. സർ ദോരാബ്ജി ട്രസ്റ്റിലും ശ്രീ രത്തൻ ടാറ്റ ട്രസ്റ്റിലും അംഗമാണ് നിലവിൽ നോയൽ ടാറ്റ. സർ ദോരാബ്ജി ട്രസ്റ്റിനും ശ്രീ രത്തൻ ടാറ്റ ട്രസ്റ്റിനുമായി 66 ശതമാനം ഓഹരി പങ്കാളിത്തമാണ് ടാറ്റ സൺസിലുള്ളത്. നോയൽ ടാറ്റ ടാറ്റ ട്രസ്റ്റിന്റെ തലപ്പത്ത് എത്തിയത് ഗുണം ചെയ്യുമെന്ന് ടാറ്റ സൺസിൻ്റെ മുൻ ബോർഡ് അംഗം ആർ. ഗോപാലകൃഷ്ണൻ പ്രതികരിച്ചു. ‘നല്ലവനും വിവേകിയുമായ മനുഷ്യൻ’ എന്നാണ് നോവലിനെ ഗോപാലകൃഷ്ണൻ വിശേഷിപ്പിച്ചത്.
Business
സ്വർണവിലയിൽ കുതിപ്പ്; പവന് 560 രൂപ കൂടി
സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. പവന് 560 രൂപ കൂടി 56,760 രൂപയിലും ഗ്രാമിന് 70 രൂപ കൂടി 7095 രൂപയിലുമാണ് ഇന്ന് വ്യാപാരം. ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില വർധിച്ചത്. ഈ മാസം നാലിന് (ഒക്ടോബര്‍ 4 ) പവന് 56,960 രൂപയായി റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള നാലു ദിവസം കൊണ്ട് 760 രൂപ താഴ്ന്നിരുന്നു. എന്നാല്‍ ഇന്ന് ഒറ്റയടിക്ക് 560 രൂപ ഉയര്‍ന്ന് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു. 18 കാരറ്റ് സ്വർണ വിലയിലും ഇന്ന് വർധന രേഖപ്പെടുത്തി. ഗ്രാമിന് 65 രൂപ കൂടി 5,870 രൂപയായി. സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് വർധനയുണ്ട്. ഗ്രാമിന് രണ്ടു രൂപ കൂടി 98 രൂപയായി.
Business
സ്വർണവില താഴേക്ക്
റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവിലയിൽ ഇടിവ്. പവന് 40 രൂപ കുറഞ്ഞ് 56,200 രൂപയിലും ഗ്രാമിന് 5 രൂപ കുറഞ്ഞ് 7025 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില കുറഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച (ഒക്ടോബര്‍ 4 ) 56,960 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില സർവകാല റെക്കോര്‍ഡിട്ടത്. ശനിയാഴ്ച വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച മുതലാണ് വില കുറയാന്‍ തുടങ്ങിയത്. നാലുദിവസത്തിനിടെ 760 രൂപയാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണ വിലയിലും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,805 രൂപയായി. അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 96 രൂപയായി തുടരുന്നു
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Education1 month ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Education2 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login