തിരുവഞ്ചൂരിനെതിരെയുള്ള വധഭീഷണി ; സമഗ്ര അന്വേഷണം വേണം രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷണന്​ വധഭിഷണിക്കത്ത് ലഭിച്ച സംഭവം അതീവ ഗൗരവതരമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതിന്മേല്‍ സമഗ്ര അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ടി.പി കേസിലെ പ്രതികളാണു ഭീഷണിക്ക്​ പിന്നിലെന്ന ആരോപണം ശരിയാണെങ്കില്‍ സംഭവം അതീവ ഗൗരവമുള്ളതാണ്. കോവിഡിന്‍റെ മറവില്‍ സര്‍ക്കാര്‍ സകല ക്രിമിനലുകള്‍ക്കും പരോള്‍ നല്‍കിയിരിക്കുകയാണ്. ടി.പി കേസിലെ പ്രതികളും പരോള്‍ ലഭിച്ചവരിലുണ്ട്. ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി കേരളം മാറിയിരിക്കുന്നു. ഇത്തരം കൊടും ക്രിമിനലുകള്‍ക്ക് സിപിഎമ്മ​ും സര്‍ക്കാരും കുട പിടിക്കുന്ന സാഹചര്യമാണുള്ളത്. അത് കൊണ്ടാണ് ഇവര്‍ക്ക് ഇത്തരത്തില്‍ ഭീഷണികള്‍ മുഴക്കാന്‍ കഴിയുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വികരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Related posts

Leave a Comment