പെട്രോൾ ഡീസൽ നികുതി കുറക്കാതെ ജനങ്ങളെ കൊള്ളയടിക്കുന്ന കേരള സർക്കാരിനെതിരെ പഞ്ചാബ് വിലയിൽ ഇന്ധനം നൽകി ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്

പത്തനംതിട്ട: ഇന്ധന നികുതി കുറയ്ക്കാതെ കേരള ജനതയെ സംസ്ഥാന സർക്കാർ ദ്രോഹിക്കുകയാണെന്ന് ആരോപിച്ച് ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പഞ്ചാബിൽ 95 രൂപക്ക് കിട്ടുന്ന പെട്രോളിന് കേരളത്തിൽ 105 രൂപയാണ് വില. ഡീസലാകട്ടെ പഞ്ചാബിൽ 83 രൂപയും കേരളത്തിൽ 92 രൂപയും. ഇതിൽ പ്രതിഷേധിച്ച് പഞ്ചാബി വേഷം ധരിച്ച് നികുതി ഊറ്റാത്ത പഞ്ചാബിലെ ഇന്ധനം വിൽപ്പനക്ക് എന്ന പ്രതീകാത്മക പ്രതിഷേധമാണ് സംഘടിപ്പിച്ചത് .ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് നഹാസ് പത്തനംതിട്ട പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ബിജിലാൽ ആലുനിൽക്കുന്നതിൽ അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ മീഡിയ ചെയർപേഴ്സൺ ബിന്ദുബിനു, മണ്ഡലം പ്രസിഡൻ്റ് ഇൻഷാദ് വലംഞ്ചുഴി, ജോബിൻ മൈലപ്രാ, പ്രണവ് പി ആർ, ജസ്റ്റസ് ജോർജ്, അബ്ദുൽ ജവാദ്,ഷിജു മേലേവീട്ടിൽ,അൻസാരി തൈക്കൂട്ടത്തിൽ, മുഹമ്മദ് റാഫി, സജി എം, അജ്മൽ ഷാ എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment