Kerala
മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ആരോപണം ഉന്നയിക്കുമെന്ന ആശങ്കയിലാണ് പ്രസംഗം തടസപ്പെടുത്തിയതെന്ന്; മാത്യു കുഴല്‍നാടന്‍

അവകാശലംഘനത്തിന് നോട്ടീസ് നല്‍കും
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ആരോപണം ഉന്നയിക്കുമെന്ന് ആശങ്കപ്പെട്ടാണ് സഭയിലെ തന്റെ പ്രസംഗം തടസപ്പെടുത്തിയതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സാമാന്യജനം പറയാന്‍ ആഗ്രഹിക്കുന്നത് സഭയില്‍ പറയാനാണ് തന്നെ നിയമസഭയിലേക്ക് അയച്ചതെന്നും മുഖ്യമന്ത്രിയുടെ കുടുംബത്തെ സംരക്ഷിക്കുന്നതിന് വേണ്ടി സിപിഎം അധപതിച്ചിരിക്കുന്നുവെന്നും നിയമസഭയ്ക്ക് പുറത്ത് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. ഭൂപതിവ് ചട്ടവുമായി ബന്ധപ്പെട്ട ബില്ലില്‍ സംസാരിക്കുന്നതിന് പാര്‍ട്ടി പി സി വിഷ്ണുനാഥിന് പകരം തന്നെ ചുമതലപ്പെടുത്തിയിരുന്നു. ബില്ലിന്റെ ആദ്യഘട്ടത്തില്‍ തടസവാദം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന ഈ ബില്ലില്‍ ഭൂമി പതിച്ച് നല്‍കുന്ന നടപടിക്രമങ്ങള്‍ പിന്നാലെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞപ്പോള്‍ അത് അഴിമതിക്ക് വഴിതെളിക്കുമെന്നും അഴിമതി വരുന്നത് പല രൂപത്തിലായിരിക്കുമെന്നും സിപിഎം അഴിമതിയെക്കുറിച്ച് നിര്‍വചിച്ച കാര്യം സഭയില്‍ ഉന്നയിക്കാന്‍ തുടങ്ങിയപ്പോള്‍ ഭരണപക്ഷവും സ്പീക്കറും ചേര്‍ന്ന് പ്രസംഗം തടസപ്പെടുത്തുകയായിരുന്നുവെന്നും മാത്യൂ കുഴല്‍നാടന്‍ പറഞ്ഞു. ബില്ലില്‍ നിന്ന് മാറി സംസാരിച്ചാല്‍ അത് രേഖകളിലുണ്ടാവില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ജനാധിപത്യ വിരുദ്ധമായ സമീപനമാണ് ഉണ്ടായത്. എംഎല്‍എയെന്ന നിലയിലുള്ള തന്റെ അവകാശത്തെ ഹനിച്ചു. കേരളത്തിന് പുറത്തെയും രാജ്യത്തിന് പുറത്തെയും നിരവധി വിഷയങ്ങള്‍ മന്ത്രിമാരടക്കം ഇന്ന് സഭയില്‍ സംസാരിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ മകള്‍ക്കും എതിരെ താനെന്തെങ്കിലും ഉന്നയിക്കുമോയെന്ന് പേടിച്ച് തന്റെ പ്രസംഗം തുടക്കത്തില്‍ തന്നെ തടസപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം വാര്‍ത്തയായ ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവ് വായിക്കുക മാത്രമാണ് ചെയ്തത്. ആര്‍ക്കെങ്കിലുമെതിരെ വ്യക്തിപരമായ ഒന്നും താന്‍ പറഞ്ഞിരുന്നില്ല. ചട്ട പ്രകാരം പറയാന്‍ അവകാശമുള്ള കാര്യങ്ങളാണ് സഭയില്‍ പറയാന്‍ ശ്രമിച്ചത്. കേരളത്തിലെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ജനാധിപത്യ അവകാശത്തെയാണ് സ്പീക്കര്‍ ഹനിച്ചത്. മന്ത്രിമാരടക്കം ബഹളംവച്ചു. അവകാശ ലംഘനത്തിനെതിരെ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്പീക്കറും ഭരണകക്ഷി അംഗങ്ങളും എന്തോ ഭയപ്പെടുന്നത് കൊണ്ടാണ് മാത്യു കുഴല്‍നാടന്റെ പ്രസംഗം തടസപ്പെടുത്തിയത്. മോദിയും അമിത്ഷായും എങ്ങനെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നുവോ അതുപോലെയാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.
Ernakulam
ശ്രീക്കുട്ടനെ ചേർത്തുപിടിച്ച്, രാഹുൽ ഗാന്ധി

കൊച്ചി: എസ്എഫ്ഐ നടത്തിയ തിരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ കേരളവർമ്മ കോളേജ് ചെയർമാൻ സ്ഥാനം നഷ്ടമായെങ്കിലും നിയമപോരാട്ടത്തിലൂടെ റീ കൗണ്ടിംഗ് നടത്താൻ അനുകൂല വിധി സമ്പാദിച്ച ശ്രീക്കുട്ടനെ നേരിൽകണ്ട് രാഹുൽ ഗാന്ധി. പോരാട്ടവീര്യം ഉയർത്തിപ്പിടിച്ച കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടനെ രാഹുൽ ഗാന്ധി ചേർത്തുപിടിച്ചു. നേതാവിന്റെ സാമീപ്യവും വാക്കുകളും ശ്രീക്കുട്ടന് പുതു ഊർജമായി. മൂന്നു ദിവസത്തെ മണ്ഡലപര്യടനത്തിനിടെ മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയപ്പോഴാണ് രാഹുൽ ഗാന്ധി ശ്രീക്കുട്ടനെ കണ്ടത്.
എസ്എഫ്ഐക്ക് കനത്ത തിരിച്ചടിയായി കേരളവർമ്മ കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കൗണ്ടിങ്ങിൽ അപാകതയുള്ളതായി ചൂണ്ടിക്കാട്ടി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് വിധി. ഒരു വോട്ടിന് താൻ ജയിച്ചതാണെന്നും കോളജ് അധികൃതർ റീ കൗണ്ടിംഗ് നടത്തി എസ്എഫ്ഐ സ്ഥാനാർത്ഥി കെ.എസ്. അനിരുദ്ധിനെ പത്ത് വോട്ടുകൾക്ക് വിജയിയായി പ്രഖ്യാപിച്ചെന്നും ശ്രീക്കുട്ടൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. റീ കൗണ്ടിംഗിനിടെ വൈദ്യുതി തടസപ്പെട്ടതും ഹർജിയിൽ ചൂണ്ടിക്കാട്ടി. അസാധു വോട്ടുകൾ റീകൗണ്ടിംഗിൽ സാധുവായതെങ്ങനെയെന്ന് ഹർജി പരിഗണിക്കുന്ന വേളയിൽ ഹൈക്കോടതി കോളേജ് അധികൃതരോട് ചോദിച്ചു. അസാധുവായ വോട്ടുകൾ ഒഴിവാക്കി മാനദണ്ഡങ്ങൾ പാലിച്ച് റീ കൗണ്ടിംഗ് നടത്താൻ കോടതി ഉത്തരവിട്ടു.
മാത്യു കുഴൽനാടൻ എംഎൽഎയാണ് കെഎസ്യുവിനായി കോടതിയിൽ ഹാജരായത്. നിയമപരമായ വിജയം ഉറപ്പുവരുത്താനായി മാത്യു കുഴൽനാടനെ നിർബന്ധപൂർവ്വം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി ചുമതലപ്പെടുത്തുകയായിരുന്നു.
Featured
പ്രതികളെ എത്തിച്ചത് അടൂർ കെഎപി ക്യാംപിൽ

കൊല്ലം: തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികളെ എത്തിച്ചത് അടൂരിലെ സായുധ സേനാ ക്യാംപ് മൂന്നിൽ. ശബരിമല വിശേഷങ്ങളുമായി ബന്ധപ്പെട്ട് ഐജി സ്പർജൻ കുമാർ ഇന്നലെ പത്തനംതിട്ടയിലായിരുന്നു ക്യാംപ്. രാവിലെ തന്നെ പ്രതികളെ തേടി കൊല്ലം സിറ്റി കമ്മിഷണറുടെ പ്രത്യേക സ്ക്വാഡിലെ അംഗങ്ങൾ തെങ്കാശിയിലേക്കു പുറപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം അതീവ രഹസ്യമായി സൂക്ഷിച്ചു. പൊലീസിലെ തന്നെ വളരെ ചുരുക്കം പേർക്കു മാത്രമേ ഇതേക്കുറിച്ച് വിവരം കിട്ടിയിരുന്നുള്ളു.
ക്രമസമാധാന ചുതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ, ഈ കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിഐജി ആർ. നിശാന്തിനി എന്നിവരുടെ നേതൃത്വത്തിൽ റൂറൽ എസ്പി, ജില്ലയിലെ ഡിവൈഎസ്പിമാർ എന്നിവരുടെ യോഗം ഇന്നലെ രാവിലെ കൊട്ടാരക്കര റൂറൽ എസ്പി ഓഫീസിൽ കൂടി. സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം വിവരം ഹെഡ് ക്വാർട്ടേഴ്സിനും കൈമാറി. പ്രതികളെ അടൂരിലേക്കു കൊണ്ടു വരാൻ പിന്നീടാണു തീരുമാനിച്ചത്. മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനും വിശദമായ ചോദ്യം ചെയ്യലിനുമാണ് പ്രതികളെ അടൂർ ക്യാംപിലെത്തിച്ചത്. പ്രതികൾ എത്തുന്നതിനു വളരെ മുൻപ് തന്നെ ഇവിടെ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. മാധ്യമങ്ങൾക്കു കർശനമായ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികളെ പിടികൂടിയ കാര്യം സ്ഥിരീകരിക്കുകയും ഇവർ തന്നെയാണ് പ്രതികളെന്നുപ്രഥമ ദൃഷ്‌ട്യാ ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് അവരെ അടൂരിലെ കെഎപി ക്യാംപിലെത്തിക്കാൻ തീരുമാനമായത്. ഇന്നലെ വൈകുന്നേരം 5.15ന് പ്രതികളെയും കൊണ്ടുള്ള വാഹനങ്ങൾ കെഎപി ക്യാംപിലെത്തി.
എഡിജിപി അജിത് കുമാർ, ഐജി സപ്രജൻ കുമാർ, ഡിഐജി നിശാന്തിനി തുടങ്ങിയവർ കെഎപി ക്യാംപിലെത്തിയിട്ടുണ്ട്.
Kerala
സാമ്പത്തിക പ്രതിസന്ധി: റവന്യൂ ജില്ലാ കലോത്സവത്തിനായി വിദ്യാർത്ഥികളോട് പഞ്ചസാര കൊണ്ടുവരാൻ നിർദേശം

കോഴിക്കോട്: പേരാമ്പ്രയിൽ വെച്ച് നടക്കുന്ന റവന്യൂജില്ലാ കലാമേളയിൽ വിവാദ ഉത്തരവുമായി പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ ഹെഡ്‌മിസ്ട്രസ്. വിദ്യാഭ്യാസ വകുപ്പിന്റെ സമ്മർദം മൂലമാണ് ഉത്തരവെന്നാണ് ആക്ഷേപം. കലാമേളയ്ക്കായി ഓരോ വിദ്യാർത്ഥികളും ഓരോ ഇനം ഭക്ഷ്യവസ്തുക്കൾ നൽകണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭക്ഷ്യവിഭവസമാഹരണത്തിൻ്റെ ഭാഗമായാണ് വിദ്യാർത്ഥികൾ ഓരോ ഇനം ഭക്ഷ്യവസ്തുക്കൾ നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിരിക്കുന്നത്. കലാമേളക്ക് പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നിന്ന് ഓരോ കുട്ടിയും ഒരു കിലോ പഞ്ചസാര വീതം കൊടുക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാൽ കുട്ടികൾ നാളെ വരുമ്പോൾ ഒരു കിലോ പഞ്ചസാര അല്ലെങ്കിൽ 40 രൂപ കൊണ്ടുവരേണ്ടതാണെന്നും ഹെഡ്മിസ്ട്രസ് ഉത്തരവിൽ പറയുന്നു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്‌യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്‌യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login