Connect with us
48 birthday
top banner (1)

Business

വീണ്ടും സ്വര്‍ണവിലയില്‍ വര്‍ധന

Avatar

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വർധന. പവന് 480 രൂപ വര്‍ധിച്ച് 53,200 രൂപയായി. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 6650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വർണവില സമീപകാലത്തെ ഏറ്റവും ഉയർന്ന വിലയിൽ എത്തിയിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞയാഴ്ച വീണ്ടും 54,000 കടന്ന് മുന്നേറിയിരുന്നു. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുന്നത്.

Advertisement
inner ad

Business

50,000ലധികം ക്രിയേറ്റര്‍മാരുമായി ആമസോണ്‍ ഇന്‍ഫ്ളുവന്‍സര്‍ പ്രോഗ്രാം

Published

on

കൊച്ചി: ആമസോണ്‍ ഇന്‍ഫ്ളുവന്‍സര്‍ പ്രോഗ്രാമിന്‍റെ ഭാഗമായി രാജ്യത്ത് 50,000ലധികം ക്രിയേറ്റര്‍മാരുമായി സഹകരിക്കുന്നു. ഈ ക്രിയേറ്റര്‍മാരില്‍ നൂറുകണക്കിനാളുകള്‍ ആമസോണ്‍ ലൈവ് പ്രോഗ്രാമിന്‍റെ ഭാഗവുമാണ്. ഇതുവഴി ഉപഭോക്താക്കള്‍ക്ക് ക്രിയേറ്റര്‍മാരുമായും ബ്രാന്‍ഡ് പ്രതിനിധികളുമായും നേരിട്ട് സംവദിക്കാന്‍ കഴിയും.

പ്രൈംഡേ 2024ല്‍ ക്രിയേറ്റര്‍മാര്‍ ഉപഭോക്താക്കള്‍ക്കായി മൊബൈലുകള്‍, വീട്ടുപകരണങ്ങള്‍, ഗൃഹാലങ്കാരങ്ങള്‍, ഫാഷന്‍, ബ്യൂട്ടി തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളേക്കുറിച്ച് 300ലധികം ലൈവ് തത്സമയ വിവരങ്ങള്‍ അവതരിപ്പിക്കും. മോട്ടോറോള, സാംസങ്, ഫോറെവര്‍21 എന്നിവയുള്‍പ്പെടെ 7 ബ്രാന്‍ഡുകള്‍ ആമസോണ്‍ ലൈവില്‍ ഈ സമയത്ത് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കും.

Advertisement
inner ad

ആമസോണ്‍ ഇന്‍ഫ്ളുവന്‍സര്‍ പ്രോഗ്രാം ക്രിയേറ്റര്‍മാര്‍ക്ക് കമ്മീഷന്‍ വഴി വരുമാനം ലഭ്യമാക്കും. ആമസോണ്‍ ലൈവ് പ്രോഗ്രാമിന് തത്സമയ ഉല്‍പ്പന്ന പ്രദര്‍ശനങ്ങളും വിദഗ്ധ ഉപദേശവും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അറിവുള്ള ഷോപ്പിംഗ് അനുഭവം ലഭ്യമാക്കും. ക്രിയേറ്റര്‍ എഡ്യൂക്കേഷന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ആമസോണ്‍ അടുത്തിടെ ക്രിയേറ്റര്‍ യൂണിവേഴ്സിറ്റി ആരംഭിച്ചിരുന്നു. ഈ മാസം 20, 21 തീയതികളിലെ പ്രൈം ഡേയില്‍ ക്രിയേറ്റര്‍മാര്‍ ഉല്‍പ്പന്നങ്ങളെക്കുറിച്ചും ഓഫറുകളെക്കുറിച്ചും ഉപഭോക്താക്കള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കും.

ആമസോണ്‍ ഇന്‍ഫ്ളുവന്‍സര്‍ പ്രോഗ്രാം, ആമസോണ്‍ ലൈവ്, ക്രിയേറ്റര്‍ യൂണിവേഴ്സിറ്റി എന്നിവ ക്രിയേറ്റര്‍മാര്‍ക്ക് അറിവും വരുമാനവും വര്‍ധിപ്പിക്കുന്നതിനൊപ്പം ബ്രാന്‍ഡുകള്‍ക്ക് വില്‍പ്പന വളര്‍ച്ചയ്ക്കും സഹായിക്കുന്നതായി ആമസോണ്‍ ഷോപ്പിംഗ് എക്സ്പീരിയന്‍സ്, ഇന്ത്യ & എമര്‍ജിംഗ് മാര്‍ക്കറ്റ്സ് ഡയറക്ടര്‍ കിഷോര്‍ തോട്ട പറഞ്ഞു.

Advertisement
inner ad

ആമസോണ്‍ ക്രിയേറ്റര്‍മാരുടെ ഫോളോവേഴ്സിന് അവരുടെ സംശയങ്ങളും പ്രൈംഡേ ഓഫറുകളെക്കുറിച്ച് മനസിലാക്കുന്നതിനും ആമസോണ്‍ ഇന്‍ഫ്ലുവന്‍സര്‍ പ്രോഗ്രം സഹായിക്കുന്നതായി ആമസോണ്‍ ഇന്‍ഫ്ളുവന്‍സര്‍ പ്രോഗ്രാമിലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ഭൂമിക ഗുരുനാനി പറഞ്ഞു.

Advertisement
inner ad
Continue Reading

Business

സ്വർണവില കൂടി; പവന് 53,840 രൂപ

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച് 53,840 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 6730 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞദിവസങ്ങളിൽ സ്വർണവില കുറഞ്ഞിരുന്നു. 440 രൂപ കുറഞ്ഞ ശേഷം രണ്ടുദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു. 520 രൂപയലധികം വർധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വർണവില പിന്നീട് കുറയുകയായിരുന്നു. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Continue Reading

Business

ഫെഡറല്‍ ബാങ്കും ബജാജ് അലയന്‍സ് ലൈഫും ബാങ്കഷ്വറന്‍സ് പങ്കാളിത്തത്തിന് ധാരണയിൽ

Published

on

കൊച്ചി: ഇടപാടുകാർക്ക് വൈവിധ്യമാര്‍ന്ന ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ബജാജ് അലയന്‍സ് ലൈഫുമായി ബാങ്കഷ്വറന്‍സ് പങ്കാളിത്തതിന് ഫെഡറല്‍ ബാങ്ക് ധാരണയിലെത്തി. ഈ പങ്കാളിത്തത്തിലൂടെ ഫെഡറല്‍ ബാങ്ക് ഇടപാടുകാർക്ക് ദീര്‍ഘകാല സാമ്പത്തിക സുരക്ഷാ ലക്ഷ്യങ്ങള്‍ക്കനുസരിച്ചുള്ള ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ തിരഞ്ഞെടുക്കാനാകും. ബജാജ് അലയന്‍സ് ലൈഫിന്റെ എല്ലാ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളും ഇന്ത്യയിലുടനീളമുള്ള ഫെഡറല്‍ ബാങ്ക് ശാഖകള്‍ വഴി ലഭിക്കും.

Advertisement
inner ad

ഫെഡറല്‍ ബാങ്കിന്റേയും ബജാജ് അലയന്‍സ് ലൈഫിന്റേയും കരുത്ത് ഒന്നിച്ചുചേരുന്ന മികച്ച സേവനമാണ് ഈ പങ്കാളിത്തത്തിലൂടെ ഇടപാടുകാർക്ക് ലഭിക്കുക. വിപണി വിപൂലീകരണവും ഇന്‍ഷുറന്‍സ് വ്യാപനവും ലക്ഷ്യമിടുന്ന ഇരു കമ്പനികള്‍ക്കും ഈ സഹകരണം പ്രയോജനപ്പെടും.

ബജാജ് അലയന്‍സ് ലൈഫുമായുള്ള കോര്‍പറേറ്റ് ഏജന്‍സി ബാങ്കഷ്വറന്‍സ് പങ്കാളിത്തത്തിലൂടെ ബാങ്കിന്റെ ശാഖകൾ വഴി മികച്ച ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ ഏവർക്കും ലഭ്യമാക്കാനാണ് ഫെഡറല്‍ ബാങ്ക് ലക്ഷ്യമിടുന്നത്. ബുദ്ധിപൂർവം നിക്ഷേപിക്കാനും സാമ്പത്തിക ഭാവി സുരക്ഷിതമാക്കാനും ഇടപാടുകാർക്ക് ഇതിലൂടെ സാധിക്കുമെന്നു കരുതുന്നതായും ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും കണ്‍ട്രി ഹെഡുമായ പി വി ജോയ് പറഞ്ഞു.

Advertisement
inner ad

ഫെഡറല്‍ ബാങ്കിന്റെ രാജ്യത്തുടനീളമുള്ള വിപുലമായ ശൃംഖല വഴി ഞങ്ങളുടെ സമഗ്രമായ ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ കൂടുതല്‍ പേരിലെത്തിക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബജാജ് അലയന്‍സ് ലൈഫ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഒഫീസര്‍ ധീരജ് സേഗാള്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured