കാത്തിരിപ്പിന് വിരാമമിട്ട് “ഭൂമി” റിലീസ് ചയ്തു

സിനിമയെ വെല്ലുന്ന ദൃശ്യചാരുതയോടെ ഒരു മ്യൂസിക്കൽ ആൽബം “ഭൂമി” യുണീക് മീഡിയ ഹബ്ബിന്റെ ബാനറിൽ ഇന്ദ്രജിത്ത് ആർ സംവിധാനം ചെയ്തു സനീഷ് സച്ചു ക്യാമറ കൈകാര്യം ചയ്ത ഭൂമി നിർമിച്ചിരിക്കുന്നത് ജോബി നീലങ്കാവിലാണ്.

ഭൂമി നമ്മുടെ കണ്ണുകളിൽ കാണുന്നതിനേക്കാൾ മനോഹരിയാണ്സർവ്വംസഹയാണ്. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങൾക്കും വേണ്ടതെല്ലാം നൽകി പരിപാലിക്കുന്ന അമ്മയാണ്. എന്നാൽ മനുഷ്യന്റെ പ്രവർത്തികൾ മൂലം ഭൂമിയുടെ സന്തുലിതാവസ്ഥ നശിച്ചു കൊണ്ടിരിക്കുകയാണ്. വായു, ജലം , മണ്ണ് എല്ലാം മലിനമായികൊണ്ടിരിക്കുന്നു. ഇതെല്ലാം തന്നെ സർവ്വംസ്സഹായായ ഭൂമിയുടെ വേദനകൾ ആണ്. ആ വേദന ഇനിയെങ്കിലും നമ്മൾ കാണാതെ പോകരുത്. എന്ന സന്ദേശം സംവിധാനമികവിലും ഛായാഗ്രഹണത്തിലൂടെ ഭൂമിയിൽ വ്യക്തമാണ്.
സന്ധ്യ ശിവ്ജിത്തിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് നിഖിൽ ജിമ്മി, ഗാനം ആലപിച്ചിരിക്കുന്നത് ഡാർവിൻ സ്ക്രീൻ പ്ലേ ആകാശ്, അജ്മൽ. അസ്സോസിയേറ്റ്: ഐറിൻ, ആർട്ട് വർക്ക് :കമൽ, ശരത് .
അഭിരമിയാണ് ഭൂമിയിൽ പ്രധാനവേഷം ചെയുന്നത് വരുൺ നായർ, ശരത്, അനന്ദൻ, വിനോ, ഷാ മുഹമ്മദ് തുടങ്ങിയവർ മറ്റ് അഭിനേതാക്കൾ.. ഷംനാദ് ഷാജഹാനാണ് പ്രൊഡക്ഷൻ കോണ്ട്രോളർ

Related posts

Leave a Comment