” ആഫ്റ്റർ ഹവേഴ്സ് മലയാളീസ് ” പോഡ്കാസ്റ്റ് വിജയികളായി

നാദിർ ഷാ റഹിമാൻ

ജിദ്ദ : ജിദ്ദ ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർത്ഥികൾ ഇന്ത്യയിലെ “ബെസ്ററ് കോമഡി പോഡ്കാസ്റ്റ് അവാർഡ്” വിജയികൾ ആയി

ഇന്ത്യയിലെ ഏറ്റവും വലിയ പോഡ്‌ കാസ്റ്റിങ് പ്ലാറ്റുഫോർമായ “ഹബ് ഹോപ്പർ ” സെപ്റ്റംബർ 30 അന്തർദേശീയ പോഡ്കാസ്റ്റ് ദിനത്തിൻറെ ഭാഗമായി നടത്തിയ ഹബ് ഹോപ്പർ പോഡ്കാസ്റ്റ് അവാർഡ് 2021 ലെ കോമഡി വിഭാഗത്തിൽ “ആഫ്റ്റർ ഹവേഴ്സ് മലയാളീസ്” പോഡ്‌കാസ്റ്റിനാണ് അവാർഡ് ലഭിച്ചത്.

ജിദ്ദാ ഇന്ത്യൻ സ്‌കൂൾ പൂർവ്വ വിദ്യാർത്ഥികളായ സയാൻ സാക്കിറും , സമീർ റോഷനും ആണ് ഈ പോഡ് കാസ്റ്റ് സ്ഥാപിച്ചു അവതരിപ്പിക്കുന്നത്.

വിദ്യാഭ്യാസം, കഥ പറയൽ, ഹെൽത്ത് & ഫിറ്റ്നസ് തുടങ്ങി ഇന്ത്യയിലെ ഭാഷകളിൽ വിവിധ ഇനത്തിൽ മത്സരങ്ങൾ ഉണ്ടായിരുന്നു. രണ്ട് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ടത്തിൽ വോട്ടിംഗിലൂടെയും രണ്ടാം ഘട്ടം ജൂറി പാനൽ തെരഞ്ഞെടുപ്പിലൂടെയും ഒന്നാം സ്ഥാനം നേടിയാണ് ഇരുവരും വിജയിച്ചത്‌. മത്സരത്തിൽ അവാർഡ് കരസ്ഥമാക്കിയ ഒരേയൊരു മലയാളം പോഡ്‌കാസ്റ്റുമാണ് “ആഫ്റ്റർ ഹൗർസ് മലയാളീസ്”.

പത്ത് മാസം മുമ്പ് ആരംഭിച്ച ഈ പോഡ്കാസ്റ്റ് വെറും പതിനെട്ട് എപ്പിസോഡുകൾ കൊണ്ട് നാല്പത്തിയെട്ട് രാജ്യങ്ങളിൽ നിന്ന് കേൾവിക്കാരെ കൈവരിച്ചു . ആപ്പിൾ പോഡ്‌കാസ്റ്റിൽ ഇന്ത്യയിൽ 3 ആം റാങ്ക് വിനോദ പോഡ്കാസ്റ്റ് ആയിരുന്നു ഇത് . അത്പോലെ തന്നെ ബഹ്‌റൈനിൽ ഒന്നും സൗദി അറേബ്യായിൽ ഇരുപതും ഖത്തറിൽ നാലാം റാങ്കിലും ആയിരുന്നു.

സയാന്റെയും സമീറിന്റെയും പോഡ്കാസ്റ്റ് കേൾക്കാൻ യൂട്യൂബ്, സ്പോട്ടിഫൈ ,ആപ്പിൾ പോഡ്കാസ്റ്റ് , ഗാന എന്നിവയിൽ After Hours Malayalis എന്ന് search ചെയ്താൽ മതിയാകും.

Related posts

Leave a Comment