അടുത്ത വര്‍ഷം ക്രിക്കറ്റില്‍നിന്ന് പൂര്‍ണമായും വിരമിക്കും : അഫ്രീദി

പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ അടുത്ത വർഷത്തെ സീസണിന് ശേഷം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും പൂർണമായും വിരമിക്കുമെന്ന് പാകിസ്ഥാൻ ഓൾറൗണ്ടർ ഷാഹിദ് അഫ്രീദി. 46കാരനായ അഫ്രീദി നിലവിൽ മുൾട്ടാൻ സുൽത്താൻസിന്റെ താരമാണ്. ‘ചിലപ്പോള്‍ ഇതെന്റെ അവസാനം പിഎസ്‌എല്ലാവും. മുള്‍ട്ടാന്‍ അനുവദിക്കുമെങ്കില്‍ എനിക്ക് വരുന്ന സീസണില്‍ ക്വെറ്റയില്‍ കളിക്കണം. എന്നാല്‍ എന്നെ വിടാന്‍ താല്‍പര്യമില്ലെങ്കില്‍ ഞാന്‍ മുള്‍ട്ടാനില്‍ തന്നെ കളിക്കും’ അഫ്രീദി പറഞ്ഞു.

Related posts

Leave a Comment