നിധി ശേഖരത്തില്‍ നോട്ടമിട്ട് താലിബാന്‍

കാബൂള്‍: അഫ്ഗാന്റെ നിധി ശേഖരത്തിൽ നോട്ടമിട്ട് താലിബാൻ. മൂന്ന് ലക്ഷം കോടി ഡോളറിന്റെ ‘നിധി’ ഒളിഞ്ഞിരിപ്പുണ്ട് അഫ്ഗാനിസ്താനില്‍. ഇത് ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ രാജ്യം അതിവേഗം സമ്പന്നമാകും. സംഘര്‍ഷ കലുഷിതമായ അവസ്ഥയാണ് ഈ ‘നിധി’ ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്നത്. എങ്കിലും താലിബാന്‍ നേരത്തെ ഇതില്‍ കൈവച്ചിട്ടുണ്ടോ എന്ന സംശയം പങ്കുവെക്കുന്ന രാഷ്ട്രീയ നിരീക്ഷകരുമുണ്ട്.സോവിയറ്റ് അധിനിവേശം, ആഭ്യന്തര കലഹം, അമേരിക്കന്‍ അധിനിവേശം… കഴിഞ്ഞ നാല് പതിറ്റാണ്ട് അഫ്ഗാന്‍ കടന്നുപോയത് അങ്ങനെയാണ്. യുദ്ധം അവസാനിച്ചെന്നും ഇനി സമാധാനത്തിന്റെ നാളുകളാണെന്നും താലിബാന്‍ പ്രഖ്യാപിക്കുന്ന വേളയില്‍ ചൈന അടുത്തകൂടുന്നത് ഈ നിധി ലക്ഷ്യമിട്ട് തന്നെയാണ് എന്നാണ് പറയപ്പെടുന്നത്.ധാതു സമ്പന്നമാണ് അഫ്ഗാനിസ്താന്റെ ഭൂമി. അമൂല്യമായ ലോഹങ്ങളും ഇവിടെ ഒളിഞ്ഞുകിടക്കുന്നുണ്ട്. ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും ബദക്ഷാനിലെ വിഭവങ്ങളെ കുറിച്ച് അറിയാം. അഫ്ഗാന്‍ ഭരിച്ചവര്‍ക്കും ഇപ്പോള്‍ ഭരണം പിടിച്ച താലിബാനും ഇക്കാര്യം നന്നായറിയാം. ലോകത്തെ ദരിദ്ര രാജ്യങ്ങളിലൊന്നാണ് ഇന്ന് അഫ്ഗാനിസ്താന്‍. ഭൂമിക്കടയിലെ ധാതു സമ്പത്ത് ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ രാജ്യം അതിവേഗം കുതിക്കും.2020ല്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 3 ലക്ഷം കോടി ഡോറളിന്റെ ധാതു സമ്പത്ത് അഫ്ഗാനിലുണ്ട്. അമേരിക്കയിലെ അഫ്ഗാന്‍ അംബാസഡറായിരുന്ന അഹമ്മദ് ഷാ കതവസായിയെ ഉദ്ധരിച്ച് ഡിപ്ലമാറ്റ് മാഗസിന്‍ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മറ്റൊരു അമേരിക്കന്‍ മാധ്യമമായ ദി ഹില്‍ സമാനമായ വിവരങ്ങള്‍ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related posts

Leave a Comment