അഫ്​ഗാനിൽ ഭൂചലനം

കാബൂൾ : അഫ്ഗാനിസ്ഥാനിൽ റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി ഭൂചലനം. ഇന്ത്യൻ നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് ഇക്കാര്യം ട്വിറ്റ് ചെയ്തത്‌. ഭൂകമ്പം ഇന്ത്യൻ സമയം രാവിലെ 11:22 നാണ് ഉണ്ടായത്.അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ നിന്ന് 122 കിലോമീറ്റർ അകലെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ ജീവഹാനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആഗസ്റ്റ് 17 ന് രാവിലെ അഫ്ഗാനിസ്ഥാനിലെ ഫൈസാബാദ് മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Related posts

Leave a Comment