Connect with us
48 birthday
top banner (1)

Featured

പാക്കിസ്ഥാനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ- അഫ്ഗാൻ പോരാട്ടം

Avatar

Published

on

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലെ സെമി ഫൈനല്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെ നാലുവിക്കറ്റിന് തകര്‍ത്ത് അഫ്ഗാനിസ്ഥാൻ ഫൈനലില്‍ കടന്നു.പാക്കിസ്ഥാൻ ഉയര്‍ത്തിയ 116 റണ്‍സിന്‍റെ വിജയലക്ഷ്യം 13 പന്ത് ശേഷിക്കേ ആറുവിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാനിസ്ഥാൻ മറികടന്നു. ഫൈനലില്‍ ഇന്ത്യയാണ് അഫ്ഗാന്‍റെ എതിരാളികള്‍.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനെ അഫ്ഗാൻ ബൗളിംഗ് നിര വെള്ളംകുടിപ്പിച്ചു. പാക് ബാറ്റിംഗ് നിരയില്‍ 24 റണ്‍സെടുത്ത ഓപ്പണര്‍ ഒമൈര്‍ യൂസഫൊഴികെ മറ്റാര്‍ക്കും പിടിച്ചുനില്ക്കാനായില്ല. ആറു ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. വാലറ്റത്ത് 14 റണ്‍സെടുത്ത ആമെര്‍ ജമാലാണ് പാക്കിസ്ഥാന്‍റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

Advertisement
inner ad

എക്സ്ട്രാസ് ഇനത്തില്‍ അഫ്ഗാൻ ബൗളര്‍മാര്‍ വിട്ടുകൊടുത്ത 17 റണ്‍സിന്‍റെ സഹായത്തോടെയാണ് പാക് സ്കോര്‍ നൂറുകടന്നത്. അഫ്ഗാനിസ്ഥാനു വേണ്ടി ഫരീദ് അഹമ്മദ് 15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഖയീസ് അഹമ്മദും സഹീര്‍ ഖാനും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.

അഫ്ഗാനിസ്ഥാന്‍റെയും തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ബോര്‍ഡില്‍ 35 റണ്‍സ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകളാണ് നഷ്ടമായത്. മൂന്നാം നമ്ബരിലിറങ്ങിയ നൂര്‍ അലി സദ്രാന്‍റെ ഇന്നിംഗ്സാണ് അഫ്ഗാനെ കരകയറ്റിയത്. 33 പന്തില്‍ രണ്ടു സിക്സറും നാലു ഫോറുമുള്‍പ്പെടെ 39 റണ്‍സെടുത്ത സദ്രാനാണ് ടോപ് സ്കോറര്‍.

Advertisement
inner ad

സദ്രാൻ പുറത്തായതിനു പിന്നാലെയെത്തിയ മൂന്ന് ബാറ്റര്‍മാര്‍ കാര്യമായ സംഭാവന നല്കാതെ മടങ്ങി. വാലറ്റത്ത് ചെറുവെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച നായകൻ ഗുലാബദിൻ നയിബ് ആണ് അഫ്ഗാന് വിജയം സമ്മാനിച്ചത്. 19 പന്തില്‍ മൂന്നു സിക്സറും ഒരു ഫോറുമുള്‍പ്പെടെ 26 റണ്‍സുമായി നയിബ് പുറത്താകാതെ നിന്നു.

Advertisement
inner ad

Featured

അണ്ടർ-19 ഏഷ്യ കപ്പ് ക്രിക്കറ്റ്; ഇന്ത്യ ഫൈനലില്‍

Published

on

ദുബായ്: അണ്ടർ-19 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചത് ഏഴ് വിക്കറ്റിന്.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 46.2 ഓവറില്‍ 173 റണ്‍സിന് പുറത്തായി. ഇന്ത്യക്കു വേണ്ടി ചേതൻ ശർമ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍, കിരണ്‍ ചോർമലെ ആയുഷ് മാത്രെ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആയുഷ് മാത്രെയും (28 പന്തില്‍ 34) രാജസ്ഥാൻ റോയല്‍സ് ഐപിഎല്‍ ലേലത്തില്‍ സ്വന്തമാക്കിയ വൈഭവ് സൂര്യവംശിയും (36 പന്തില്‍ 67) ചേർന്ന് വെടിക്കെട്ട് തുടക്കം നല്‍കി. ടീം സ്കോർ 91 റണ്‍സിലെത്തിയപ്പോഴാണ് മുംബൈ സീനിയർ ടീമിന്‍റെ ഓപ്പണറായ മാത്രെ പുറത്താകുന്നത്. ആക്രമണം തുടർന്ന പതിമൂന്നുകാരൻ സൂര്യവംശി ടൂർണമെന്‍റില്‍ തുടർച്ചയായ രണ്ടാം അർധ സെഞ്ച്വറിയും കണ്ടെത്തി. അഞ്ച് സിക്സും ആറ് ഫോറും ഉള്‍പ്പെട്ടതായിരുന്നു ഇന്നിങ്സ്.വെറും 21.4 ഓവറില്‍ ഇന്ത്യ ലക്ഷ്യം നേടി. ആന്ദ്രെ സിദ്ധാർഥ് 22 റണ്‍സെടുത്ത് പുറത്തായപ്പോള്‍, ക്യാപ്റ്റൻ മുഹമ്മദ് അമാൻ 25 റണ്‍സും കെ.പി. കാർത്തികേയ 11 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു.

Advertisement
inner ad
Continue Reading

Featured

കുവൈറ്റിലെ ബാങ്കിനെ കബളിപ്പിച്ചു മുങ്ങി മലയാളികൾ; 700 കോടിയുടെ തട്ടിപ്പ്

Published

on

തിരുവനന്തപുരം: കുവൈറ്റിലെ ബാങ്കിന്‍റെ കോടികള്‍ കബളിപ്പിച്ച സംഭവത്തില്‍ 1425 മലയാളികള്‍ക്കെതിരെ അന്വേഷണം. ഗള്‍ഫ് ബാങ്ക് കുവൈറ്റിന്‍റെ 700 കോടി കബളിപ്പിച്ചെന്നാണ് നിഗമനം.കുവൈറ്റിലെ ബാങ്കിന്‍റെ ശതകോടികള്‍ കബളിപ്പിച്ച സംഭവത്തില്‍ 1425 മലയാളികള്‍ക്കെതിരെ അന്വേഷണം. ഗള്‍ഫ് ബാങ്ക് കുവൈറ്റിന്‍റെ 700 കോടി കബളിപ്പിച്ചെന്നാണ് നിഗമനം.തട്ടിപ്പ് നടത്തിയവരില്‍ 700 മലയാളി നഴ്സുമാരും ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം. ബാങ്കിന്‍റെ പരാതിയില്‍ സംസ്ഥാനത്ത് പത്ത് കേസുകള്‍ രജിസ്റ്റർചെയ്തു. കോവിഡ് സമയത്താണ് തട്ടിപ്പ് നടന്നിട്ടുള്ളത്. ബാങ്കില്‍നിന്ന് കോടികള്‍ ലോണെടുത്ത ശേഷം ഇവർ കടന്നുകളയുകയായിരുന്നു.

50 ലക്ഷം മുതല്‍ രണ്ട് കോടി വരേയാണ് പലരും ലോണ്‍ എടുത്തത്. കഴിഞ്ഞ മാസം കുവൈറ്റിലുള്ള ഗള്‍ഫ് ബാങ്ക് കുവൈറ്റിന്‍റെ ജീവനക്കാർ തിരുവനന്തപുരത്ത് എത്തി എഡിജിപിയെ കണ്ടതായും വിവരമുണ്ട്. 2020-22 കാലത്താണ് ബാങ്കില്‍ നിന്ന് ചെറിയ തുക ലോണ്‍ എടുത്തത്. അതായിരുന്നു തട്ടിപ്പിന്‍റെ തുടക്കം. ലോണെടുത്ത തുക കൃത്യമായി അടച്ച്‌ പിന്നീട് 2 കോടി രൂപ വരെ വലിയ ലോണ്‍ എടുക്കുകയായിരുന്നു. ലോണ്‍ തുക കൈപ്പറ്റിയ ശേഷം ഇവർ കുവൈറ്റില്‍ നിന്നും മുങ്ങുകയായിരുന്നു.

Advertisement
inner ad
Continue Reading

chennai

ചെന്നൈ-ബാംഗ്ലൂർ യാത്രയ്ക്ക് 30 മിനിറ്റ്; വേഗം കൊണ്ട് അത്ഭുതം സൃഷ്ടിക്കൻ ഹൈപ്പർ ലൂപ്പ്

പരീക്ഷണ ട്രാക്ക് ചെന്നൈയിൽ പൂ‌ർത്തിയായി

Published

on

ചെന്നൈ: വേഗം കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന ഹൈപ്പർ ലൂപ്പ് എന്ന ക്യാപ്‌സ്യൂൾ ട്രെയിൻ സർവീസിന്റെ പരീക്ഷണ ട്രാക്ക് പൂ‌ർത്തിയായി.കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്‌ണവ് ആണ് വിവരം സൂചിപ്പിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഐഐടി മദ്രാസ് ക്യമ്പസ് ഡിസ്‌കവറി ക്യാമ്പസിലാണ് പരീക്ഷണ ട്രാക്ക് പൂർത്തിയായിരിക്കുന്നത്. 410 മൈല്‍ നീളമുള്ള പരീക്ഷണ ട്രാക്കിന്റെ ദൃശ്യങ്ങളാണ് കേന്ദ്രമന്ത്രി അറിയിച്ചത്. ഐഐടി മദ്രാസ് ആവിഷ്‌കാർ ഹൈപ്പർലൂപ്പ് ടീം, ഇന്ത്യൻ റെയില്‍വെ ഒപ്പം സ്റ്റാർട്ടപ്പ് കമ്പനിയായ ട്യൂടർ ഹൈപ്പർ ലൂപ്പ് എന്നിവർ ചേർന്നാണ് ഇത് തയ്യാറാക്കിയത്. ഹൈപ്പർലൂപ്പിന് പിന്നില്‍ പ്രവർത്തിച്ചവരെ മന്ത്രി അഭിനന്ദിച്ചു.ചെന്നൈ മുതല്‍ ബംഗളൂരു വരെയുള്ള 350 കിലോമീറ്റർ ദൂരം വെറും അരമണിക്കൂർ മതിയാകും ഹൈപ്പർലൂപ്പിന് മറികടക്കാൻ.

കുറഞ്ഞ വായു മർദ്ദമുള്ള ട്യൂബുകളാൽ സീൽ‌ ചെയ്യപ്പെട്ട ട്യൂബ് അല്ലെങ്കിൽ സിസ്റ്റമാണ് ഹൈപ്പർ‌ലൂപ്പ്, അതിലൂടെ ഒരു പോഡ് വഴി വായു പ്രതിരോധം അല്ലെങ്കിൽ ഘർഷണം കൂടാതെ വളരെ ദൂരം സഞ്ചരിക്കാം.വൈദ്യുത കാന്തിക തരംഗങ്ങളുടെ ശക്തിയിൽ പ്രവർത്തിക്കുന്ന കാറിന്റെ വലിപ്പമുള്ള വാഹനമാണ് ഹൈപ്പർലൂപ്പ്. ഹൈപ്പർലൂപ്പിന് മണിക്കൂറിൽ 1200 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. വാഹനത്തിന്റെ വിജയകരമായ ആദ്യ പരീക്ഷണം ഏതാനും മാസങ്ങൾക്കു മുൻപ് അമേരിക്കയിൽ നടന്നു കഴിഞ്ഞു.

Advertisement
inner ad

മദ്രാസ് ഐഐടി 2017ല്‍ ആണ് ‘ആവിഷ്‌കാർ ഹൈപ്പർലൂപ്പ്’ ആരംഭിച്ചത്. 70 വിദ്യാർത്ഥികള്‍ അടങ്ങുന്ന സംഘമായിരുന്നു ഇതിലുള്ളത്. ഹൈപ്പർലൂപ്പ് വഴിയുള്ള ഗതാഗത സൗകര്യം വർദ്ധിപ്പിക്കാനുള്ള ആശയങ്ങള്‍ പ്രയോഗിക്കാനുള്ള ഇടമായിരുന്നു ഇതില്‍. കേന്ദ്ര സർക്കാരിനൊപ്പം സ്‌റ്റീല്‍ ഭീമനായ ആർസെലർ മിത്തലും ഈ പദ്ധതിയില്‍ പങ്കാളിയായി. പദ്ധതിയ്‌ക്ക് ആവശ്യമായ പ്രധാന വസ്‌തുക്കള്‍ മിത്തലാണ് നല്‍കിയത്. എലോണ്‍ മസ്‌കും അദ്ദേഹത്തിന്റെ സ്ഥാപനം സ്‌പേസ് എക്‌സുമാണ് ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യ ഏറെ പ്രോത്സാഹി‌പ്പിച്ചത്. ഐഐടി മദ്രാസിലെ ആവിഷ്‌കാർ ഹൈപ്പർലൂപ്പിന് 2019ല്‍ സ്‌പേസ്‌ എക്‌സ് നടത്തിയ ഹൈപ്പർ‌ലൂപ്പ് പോഡ് മത്സരത്തില്‍ ആഗോള റാങ്കിംഗില്‍ മികച്ച പത്തെണ്ണത്തില്‍ ഒന്നാകാനായി. ഏഷ്യയില്‍ നിന്നുള്ള ഏക ടീമാണ് ആവിഷ്‌കാർ ഹൈപ്പർലൂപ്പ്. 2023ല്‍ യൂറോപ്യൻ ഹൈപ്പർലൂപ്പ് വീക്കില്‍ ആഗോളതലത്തിലെ മികച്ച മൂന്ന് ഹൈപ്പ‌ർലൂപ്പുകളില്‍ ഒന്നുമായി.

Advertisement
inner ad
Continue Reading

Featured