അഫ്ഗാനിൽ താലിബാൻ ആക്രമണം തുടരുന്നു

കാബുള്‍: അഫ്ഗാനിസ്താനില്‍ ദൗത്യസേനയുടെ പിന്മാറ്റത്തിനു പിന്നാലെ കരുത്താര്‍ജിച്ച താലിബാന്‍ തീവ്രവാദ സംഘം തലസ്ഥാന നഗരമായ കാബൂളിലേക്കും കടന്നു. കാബുളിലെ രണ്ട് പ്രവിശ്യകള്‍ ഇതിനകം പിടിച്ചെടുത്തു. ഷെബെര്‍ഘാന്‍ കുന്ദൂസ് നഗരങ്ങളാണ് ഒടുവില്‍ പിടിച്ചെടുത്തത്. കുന്ദൂസില്‍ നടന്ന ഏറ്റുമുട്ടലില്‍ 11 പേര്‍ കൊല്ലപ്പെടുകയും 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് കുന്ദൂസ് പബ്ലിക് ഹെല്‍ത്ത് ഡയക്ടറേറ്റ് ഇസാനുള്ള ഫാസില്‍ പറഞ്ഞു.അതിനിടെ, അഫ്ഗാനിസ്താനിലുള്ള പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ യു.എസ് എംബസി നിര്‍ദേശം നല്‍കി. ലഭ്യമായ കൊമേഴ്‌സ്യല്‍ വിമാന സര്‍വീസുകള്‍ ഉപയോഗിച്ച് അടിയന്തരമായി നാട്ടിലേക്ക് മടങ്ങണം. എംബസിയിലെ ജീവനക്കാരേയും സുരക്ഷാ സംവിധാനങ്ങളും വെട്ടിക്കുറച്ചതിനാല്‍ അഫ്ഗാനിസ്താനില്‍ യു.എസ് പൗരന്മാരെ സഹായിക്കാനുള്ള ശേഷി കാബൂളില്‍ പോലും എംബസിക്ക് പരിമിതമാണെന്നും അറിയിപ്പില്‍ പറയുന്നു.

Related posts

Leave a Comment