അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള ജീവനക്കാരുമായി വ്യോമസേന സി-17 വിമാനം ഗുജറാത്തിത്തിൽ

ഗുജറാത്ത്: അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള ജീവനക്കാരുമായി വ്യോമസേന സി-17 വിമാനം ഗുജറാത്തിലെത്തി. ജാംനഗറിലാണ് വിമാനമിറക്കിയത്. അംബാസഡര്‍ അടക്കം 120 ഉദ്യോഗസ്ഥരാണ് വിമാനത്തിലുള്ളത്. വന്ദേമാതരം, ഭാരത് മാതാ കീ ജയ് എന്നീ മുദ്രാവാക്യത്തോടെ നാട്ടിലെത്തിയവര്‍ വിമാനത്തില്‍ നിന്നും പുറത്തേക്ക് പോയത്.ഇന്നലെ 40 പേരെ അഫ്ഗാനില്‍ നിന്നും ഡല്‍ഹിയിലെത്തിച്ചിരുന്നു. അഫ്ഗാനില്‍ തങ്ങുന്ന ഇന്ത്യക്കാര്‍ മടങ്ങിപ്പോരാന്‍ സന്നദ്ധത പ്രകടിപ്പിച്ചാല്‍ വീണ്ടും വിമാനമയക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.കാബൂളില്‍ നിന്ന് എംബസി ജീവനക്കാരെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിലെ സ്ഥിതിഗതികള്‍ ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.ഞായറാഴ്ച പ്രസിഡന്റ് അഷറഫ് ഗാനി രാജ്യം വിട്ടതോടെയാണ് രാജ്യത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തത്. അന്നുതന്നെ എയര്‍ ഇന്ത്യ വിമാനത്തില്‍ 129 യാത്രക്കാരെ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. കാബൂള്‍ നഗരത്തിന്റെ നിയന്ത്രണവും താലിബാന്‍ ഏറ്റെടുത്തതോടെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. ഇന്നലെയാണ് വിമാനത്താവളം വീണ്ടും തുറന്നത്.

Related posts

Leave a Comment