അഫ്ഗാനില്‍ നിന്ന് 120 ഇന്ത്യക്കാരെ വ്യോമസേന വിമാനത്തിലെത്തിക്കുന്നു

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ വ്യോമസേന വിമാനത്തില്‍ നാട്ടിലെത്തിക്കുന്നു. എയര്‍ഫോഴ്‌സ് സി-17 വിമാനം 120ലേറെ ഉദ്യോഗസ്ഥരുമായാണ് കാബൂളില്‍ നിന്ന് പറന്നുയര്‍ന്നത്. ഇവരെ ഇന്നലെ രാത്രിയോടെ വിമാനത്താവളത്തില്‍ സുരക്ഷിതമായി എത്തിച്ചിരുന്നു.അഫ്ഗാനിലെ ഇന്ത്യന്‍ അംബാസഡറേയും എംബസി ജീവനക്കാരേയും ഉടന്‍തന്നെ ഇന്ത്യയിലെത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബഗ്ചി അറിയിച്ചു.അഫ്ഗാനിസ്താനിലെ നിലവിലെ സാഹചര്യത്തില്‍ , പുതിയ വിഭാഗം ഇലക്‌ട്രോണിക് വിസ അനുവദിക്കും.’ഇ-എമര്‍ജന്‍സി- എക്‌സ്-മിസ്‌ക് വിസ’ എന്ന പുതിയ വിഭാഗമാണ് നടപ്പിലാക്കുക. ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് അപേക്ഷിക്കുന്നതിനുള്ള ഫാസ്റ്റ ട്രാക്ക് വിസ സംവിധാനമാണിത്.ഇന്ത്യയിലേക്ക് തിരികെയെത്താന്‍ കാത്തിരിക്കുന്ന പൗരന്മാരെ ഒന്നു രണ്ട് ദിവസത്തിനകം നാട്ടിലെത്തിക്കുമെന്ന ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.താലിബാന്‍ കാബുള്‍ പിടിച്ചടക്കിയതിനു പിന്നാലെ മിക്ക രാജ്യങ്ങളും അവരുടെ നയതന്ത്ര പ്രതിനിധികളെ തിരികെ വിളിച്ചിരുന്നു. അഫ്ഗാന്‍ വിടുന്നതിനു വേണ്ടി നൂറുകണക്കിന് ആളുകളാണ് വിമാനത്താവളത്തില്‍ തമ്പടിച്ചിരിക്കുന്നത്. താലിബാനെ പേടിച്ച് സ്വദേശവാസികളുടെ പലായനവും നടക്കുന്നുണ്ട്.

Related posts

Leave a Comment