അഫ്ഗാൻ താരങ്ങൾ റാഷിദ് ഖാനും മുഹമ്മദ് നബിയും ഐപിഎല്ലില്‍ കളിക്കും

കാബൂള്‍ : സെപ്തംബറില്‍ യുഎഇയില്‍ വച്ച്‌ നടക്കുന്ന ഐപിഎല്‍ 14ാം സീസണിന്റെ തുടര്‍മല്‍സരങ്ങളില്‍ അഫ്ഗാന്‍ താരങ്ങള്‍ പങ്കെടുക്കും. റാഷിദ് ഖാന്‍, ഓള്‍ റൗണ്ടര്‍ മുഹമ്മദ് നബി എന്നിവര്‍ യുഎയില്‍ എത്തുമെന്ന് സണ്‍റൈസേഴ്‌സ് സിഇഒ അറിയിച്ചു. നിലവില്‍ റാഷിദ് ഖാന്‍ ദി ഹണ്ട്രഡില്‍ കളിക്കുന്നതിനായി ലണ്ടനിലാണുള്ളത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തുന്ന നിലവിലെ പ്രവർത്തികൾ ക്രിക്കറ്റിനെ ബാധിക്കില്ലെന്നും താരങ്ങള്‍ സണ്‍റൈസേഴ്‌സിനായി ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 31ന് എസ്‌ആര്‍എച്ച്‌ ടീം യുഎഇയിലേക്ക് പുറപ്പെടും.

Related posts

Leave a Comment