അഫ്ഗാനിലെ ഇന്ത്യൻ എംബസികളിൽ താലിബാൻ റെയ്ഡ്

കാബൂൾ: അഫ്ഗാനിലെ ഇന്ത്യൻ എംബസികളിൽ താലിബാൻ റെയ്ഡ്. കാണ്ഡഹാറിലെയും ഹെറാത്തിലെയും എംബസികളിലാണ് പരിശോധന നടത്തിയത്. ഈ രണ്ട് എംബസികളും അടച്ചിട്ടിരിക്കുകയായിരുന്നു. ജലാലാബാദിലെയും കാബൂളിലെയും എംബസികളിലും പരിശോധന നടന്നോ എന്നത് വ്യക്തമല്ല.എംബസി കെട്ടിടത്തിൽ പ്രവേശിച്ച താലിബാൻ സംഘം ഷെൽഫുകളിലെ പേപ്പറുകളും ഫയലുകളും പരിശോധിച്ചു. എംബസികളിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കൊണ്ടുപോയതായും റിപ്പോർട്ടുകളുണ്ട്.താലിബാനിലെ പ്രബല വിഭാഗമായ ഹഖാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് കാബൂൾ. അനസ് ഹഖാനി, സഹോദരൻ സിറാജുദ്ദീൻ ഹഖാനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തലസ്ഥാന നഗരിയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്.

Related posts

Leave a Comment