താലിബാനെതിരെ അഫ്​ഗാന്‍ തനിച്ച്‌​ ​പോരാടണം -ബൈഡന്‍

വാഷിങ്​ടൺ: അഫ്​ഗാനിസ്​താനിൽ നിന്നും അമേരിക്കൻ സൈന്യത്തെ പിൻവലിച്ചതിൽ കുറ്റബോധമില്ലെന്ന്​ യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ. സ്വന്തം രാജ്യത്തിനായി പോരാടാൻ അഫ്​ഗാൻ ഒന്നിച്ചുനിൽക്കണമെന്നും ബെഡൻ പറഞ്ഞു. താലിബാനും ​അഫ്​ഗാൻ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായ സാഹചര്യത്തിലാണ്​ ബൈഡൻറെ പ്രതികരണം.

ഞങ്ങൾ 20 വർഷമായി ഒരു ലക്ഷം കോടിയിലേറെ ഡോളർ ചിലവാക്കി. മൂന്ന്​ ലക്ഷം അഫ്ഗാൻ സൈനികർക്ക്​ ഞങ്ങൾ ആധുനിക യുദ്ധോപകരണങ്ങൾ നൽകുകയും പരിശീലിപ്പിക്കുകയും ചെയ്​തു -ബൈഡൻ വൈറ്റ്​ ഹൗസിൽ മാധ്യമങ്ങളോട്​ പറഞ്ഞു.

രണ്ട്​ പതിറ്റാണ്ട്​ നീണ്ട സൈനിക ഇടപെടൽ അവസാനിപ്പിച്ച്‌ അഫ്ഗാനിൽനിന്ന് അമേരിക്ക തങ്ങളുടെ അവസാന സൈനികരെയും പിൻവലിക്കുന്ന നടപടി മെയ് മാസത്തിൽ ഔദ്യോ​ഗികമായി ആരംഭിച്ചിരുന്നു.അമേരിക്ക പിൻമാറ്റം അറിയിച്ചതിന്​ പിന്നാലെ നാറ്റോ സഖ്യകക്ഷികളും തങ്ങളുടെ സൈന്യത്തെ പിൻവലിക്കുന്നത്​ ആരംഭിച്ചിരുന്നു.
താലിബാനുമായി കഴിഞ്ഞ വർഷം ട്രംപ്​ ഭരണകൂടം എത്തിയ ധാരണയുടെ അടിസ്​ഥാനത്തിലാണ്​ പിൻമാറ്റം. ഇത്​ പൂർത്തിയാകുന്നതോടെ അഫ്​ഗാനിസ്​താനിലെ യു.എസ്​ എംബസിക്ക്​ മാത്രമാകും സുരക്ഷ സൈനികർ കാവലുണ്ടാകുക.കഴിഞ്ഞ 20 വർഷത്തിനിടെ​ എട്ടു ലക്ഷം യു.എസ്​ സൈനികർ മാറിമാറി സേവനമനുഷ്​ഠിച്ചിട്ടുണ്ടെന്നാണ്​ കണക്ക്​. 2,300 പേർ കൊല്ലപ്പെട്ടു​. 20,000​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. അതേസമയം, ഇതേ കാലയളവിൽ അരലക്ഷം അഫ്​ഗാൻ സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്​.

Related posts

Leave a Comment