അഫ്ഗാനിസ്ഥാനെ സ്വതന്ത്രം എന്ന് വിശേഷിപ്പിക്കുന്നത് ശുദ്ധ അസംബന്ധം ; വി.ടി ബൽറാം

തിരുവനന്തപുരം : അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്​ഗാൻ എന്ന മാധ്യമം ദിനപത്രത്തിലെ ​ഗ്രാന്റ് ലീഡ് വാർത്തയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് വി.ടി ബൽറാം. അമേരിക്കൻ അധിനിവേശ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധത്തിന് വിരാമവിട്ട് അവസാന സൈനികനും പിന്മാറിയതോടെ അഫ്​ഗാനിസ്ഥാനിന് സ്വാന്ത്ര്യമെന്നാണ് മാധ്യമം റിപ്പോർട്ട് ചെയ്തത്. ഇന്നത്തെ അഫ്ഗാനിസ്ഥാനെ ‘സ്വതന്ത്രം’ എന്നൊക്കെ വിശേഷിപ്പിക്കുന്നത് ശുദ്ധ അസംബന്ധമാണെന്നും വി.ടി ബൽറാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക്കുറിപ്പിന്റെ പൂർണരൂപം :

ഇന്നത്തെ അഫ്ഗാനിസ്ഥാനെ “സ്വതന്ത്രം” എന്നൊക്കെ വിശേഷിപ്പിക്കുന്നത് ശുദ്ധ അസംബന്ധമാണ്. വിദേശികൾക്ക് പകരം തദ്ദേശീയരായ തീവ്രവാദികളുടെ കൈകളിലേക്ക് അധികാരമെത്തുന്നതിനെ സ്വാതന്ത്ര്യമായി കാണുന്നവർ ആ വാക്കിനെയും സ്വാതന്ത്ര്യമെന്ന മഹത്തായ പരികൽപ്പനയേയുമാണ് അവഹേളിക്കുന്നത്. മതരാഷ്ട്ര വാദത്തെ ഇങ്ങനെ പരസ്യമായി ഗ്ലോറിഫൈ ചെയ്യുന്നത് നമ്മുടെ സമൂഹത്തിൻ്റെയും ജനാധിപത്യ ചിന്തയിലേക്കുള്ള ചുവടുവയ്പ്പുകൾക്ക് തിരിച്ചടിയാണ്.

Related posts

Leave a Comment