അഫ്ഗാനിൽ കുടിങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ ഇനിയുമുണ്ടെന്ന് കേന്ദ്രം

ന്യൂ ഡൽഹി :അഫ്‌ഗാനിസ്ഥാനിൽ കുടുങ്ങി നാട്ടിലെത്താനാവാതെ തുടരുന്നവർ ഇനിയുമുണ്ടെന്ന് ലോക് സഭയിൽ മന്ത്രി വി. മുരളീധരൻ.

അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങൾക്കിടയിൽ ഇൻഡ്യാ ഗവണ്മെന്റ് ആരംഭിച്ച സ്പെഷ്യൽ അഫ്ഗാനിസ്ഥാൻ സെല്ലുമായി ബന്ധപ്പെടുകയും തിരികെ ഇന്ത്യയിലേയ്ക്ക് വരാൻ ആഗ്രഹമറിയിക്കുകയും ചെയ്ത ഏതാനും ഇന്ത്യക്കാർ ഇപ്പോഴും അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.ഹൈബി ഈഡൻ എം പി യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

ആഭ്യന്തര പ്രശ്‌നങ്ങളുടെ കാലത്ത് അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് സർക്കാർ വിമാനങ്ങൾ സൗജന്യമായി നടത്തിയിരുന്നോയെന്നുള്ള ചോദ്യത്തിന്, “2021 ഓഗസ്റ്റ് 16 മുതൽ 25 വരെ കുടുങ്ങിയ ഇന്ത്യക്കാരെയും അഫ്ഗാൻ പൗരന്മാരെയും അഫ്ഗാനിസ്ഥാനിൽ നിന്ന് ഒഴിപ്പിക്കാൻ “ഓപ്പറേഷൻ ദേവി ശക്തി” യുടെ കീഴിൽ ഇന്ത്യാ ഗവൺമെന്റ് നിരവധി പ്രത്യേക ഇന്ത്യൻ എയർഫോഴ്‌സ്, എയർ ഇന്ത്യ വിമാനങ്ങൾ സർവ്വീസ് നടത്തി എന്നും മറുപടിയിൽ പറയുന്നു.

Related posts

Leave a Comment