ദോഹ കരാര്‍ അഫ്ഗാന്‍ ലംഘിച്ചു, ഇന്ത്യ 565 പേരെ ഒഴിപ്പിച്ചു, ശ്രമം തുടരും

  • സര്‍വകക്ഷി യോഗത്തില്‍ വിദേശ കാര്യ മന്ത്രിയുടെ വിശദീകരണം

ന്യൂഡല്‍ഹിഃ ദോഹ ഇന്‍റര്‍ നാഷണല്‍ കരാര്‍ അഫ്ഗാന്‍ ലെഘിച്ചെന്ന് ഇന്ത്യ. സായുധ സന്നാഹങ്ങളോടെയാണ് താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തത്. ഇതു മുന്‍ധാരണകളുടെ ലംഘനമാണ്. ജനാധിപത്യ മാര്‍ഗത്തിലൂടെയുള്ള ഭരണസിവിധാനം മാത്രമേ ഇന്ത്യ അംഗീകരിക്കൂ എന്നും വിദേശകാര്യ മന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ വിശദമാക്കപ്പെട്ടു. ആഭ്യന്തര കലാപം രൂക്ഷമായ അഫ്‌ഗാനിസ്ഥാനില്‍ നിന്്ന ഇന്ത്യ ഇതിനകം 565 പേരെ ഒഴിപ്പിച്ചു. ഇവരില്‍ 175 പേര്‍ എംബസി ഉദ്യോഗസ്ഥരാണ്. 263 പേര്‍ ഇന്ത്യന്‍ പൗരന്മാരും. ഉവര്‍ക്കു പുറമേ 112 അഫ്ഗാനികളെയും വ്യോമസേനയുടെ പ്രത്യേക എയര്‍ക്രാഫ്റ്റില്‍ ഇന്ത്യയിലെത്തിച്ചു. മൂന്നാം രാജ്യങ്ങളില്‍ നിന്നുള്ള 15 പേരും ഇന്ത്യയുടെ സുരക്ഷിത പാതയിലൂടെ മടങ്ങിയെത്തി. ആറ് എയര്‍ക്രാഫ്റ്റുകളാണ് ഇന്ത്യ ഇതിനായി ഉപയോഗിച്ചതെന്നും വിദേശ കാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍.

അഫ്ഗാനിസ്ഥാനിലുള്ള മുഴുവന്‍ ഇന്ത്യക്കാരെയും രക്ഷപ്പെടുത്തുകയാണ് ലക്ഷ്യം. മിക്കവരെയും ഇതിനകം രാജ്യത്ത് എത്തിച്ചു. എന്നാല്‍ ഇനിയും കുറച്ചു പേര്‍ കൂടി അവിടെ കുടുങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് വിമാനത്താവളങ്ങളില്‍ എത്താനുള്ള അവസരമില്ല. ഒരു കിലോ മീറ്റര്‍ ദൂരത്തില്‍ കൂറ്റന്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു താലിബാന്‍ പരിശോധന നടത്തുന്നു. ഇന്നു തന്നെ ഇരുപത്ഇന്ത്യക്കാരെങ്കിലും മടങ്ങിപ്പോയെന്നു വിവരം ലഭിച്ചെന്നും വിദേശമന്ത്രാലയം വ്യക്തമാക്കി. മറ്റ് അന്താരാഷ്‌ട്ര സമൂഹങ്ങളുമായി കൂടിയാലോചിച്ച് ഒഴിപ്പിക്കല്‍ വേഗത്തിലാക്കാനാണു ശ്രമം. ഈ മാസം മുപ്പത്തൊന്നു വരെയാണ് താലിബാന്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്. എന്നാല്‍ അതിനു ശേഷവും ഒഴിപ്പിക്കലിനു അനുമതിയുണ്ടെന്ന് യുഎസ് സേനാ അധികൃതര്‍ അറിയിച്ചു.

Related posts

Leave a Comment