അഫ്‌ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജിവെച്ച് രാജ്യം വിട്ടു .

കാബൂൾ: തലസ്ഥാനമായ കാബൂൾ താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടെന്ന് റിപ്പോർട്ട്. കാബൂൾ വിമാനത്താവളം വഴി താജിക്കിസ്ഥാനിലേക്ക് പോയതായാണ് സൂചന. അഫ്ഗാൻ മാധ്യമമായ ടോളോ ന്യൂസ് അടക്കമുള്ളവർ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാൻ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

കാബൂൾ എല്ലാ വശത്ത് നിന്നും വളയപ്പെട്ടതോടെ അധികാരം താലിബാന് കൈമാറാൻ അഫ്ഗാൻ സർക്കാർ നിർബന്ധിതരാകുകയായിരുന്നു. വൈസ് പ്രസിഡൻ്റ് അമിറുള്ള സാലെയും പലായനം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.

Related posts

Leave a Comment