കരിനിഴലിൽ അഫ്ഗാനിസ്ഥാൻ

കാബൂൾ : താലിബാൻ അധീനതയിലുള്ള അഫ്ഗാനിസ്ഥാനിൽ നിന്നും ദിനംപ്രതി പുറത്തു വരുന്ന വാർത്തകൾ ആരെയും ഭയപെടുത്തുന്നതാണ് . യു .എസ് സൈന്യം പിന്മാറിയ അഫ്ഗാനിസ്ഥാനിൽ താലിബാന്റെ അധിനിവേശം വളരെ പെട്ടെന്നായിരുന്നു .പ്രാകൃത നിയമങ്ങൾ നടപ്പിലാക്കുന്ന താലിബാൻ അഫ്‌ഗാനികളുടെ സ്വാതന്ത്ര്യത്തിനു വിലങ്ങിട്ടു . പാട്ടുകേൾക്കാനും ചിരിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുമൊന്നും അവകാശമില്ലാതെ ഇരുണ്ട് കാലത്ത് ജീവിക്കേണ്ട ഗതികേടിലേക്കാണ് അഫ്ഗാനികൾ.

അഫ്ഗാനിസ്ഥാനിൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന കോമഡി താരത്തെ അതിക്രൂരമായി താലിബാൻ തീവ്രവാദികൾ കൊലപ്പെടുത്തിയതും ഈ ആധുനിക ലോകത്തു ഇരുണ്ട രാജ്യമായി അഫ്ഗാൻ നിൽക്കുമെന്നതിന്റെ തെളിവാണ്. കണ്ഡഹാറിൽ താമസിക്കുന്ന ഖാഷാ സ്വാൻ എന്നറിയപ്പെടുന്ന ഹാസ്യനടൻ നസർ മുഹമ്മദിനെയാണ് ഭീകരർ വധിച്ചത്.

മെയ്, ജൂൺ മാസത്തിൽ മാത്രം 2400 അഫ്ഗാൻ പൗരന്മാർ പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടന്ന് യുഎൻ കണക്കുകൾ സൂചിപ്പിച്ചു. ഇപ്പോൾ അഫ്ഗാനിസ്ഥാനിലെ ഗ്രാമപ്രദേശങ്ങളിൽ 85 ശതമാനവും താലിബാന്റെ കയ്യിലാണ്. അഫ്ഗാനിലെ 419 ജില്ലാ കേന്ദ്രങ്ങളിൽ ഭൂരിഭാഗവും താലിബാന്റെ അധീനതയിലായിക്കഴിഞ്ഞു.

താലിബാൻ ക്രൂരമായി സാധാരണക്കാരെ കൊല്ലുന്നതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. തങ്ങളുടെ ഊഴം എപ്പോഴെന്ന് കാത്ത് ഭയന്ന് വിറച്ച്‌ കഴിയുകയാണ് അഫ്ഗാനിസ്ഥാനിലെ സാധാരണ ജനങ്ങൾ. കാബൂൾ ഉൾപ്പെടെയുള്ള ഏതാനും നഗരങ്ങൾ മാത്രമേ അഫ്ഗാൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ളൂ. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കാബൂൾ ഉൾപ്പെടെയുള്ള നഗരങ്ങൾ വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് അഫ്ഗാൻ സേന.

Related posts

Leave a Comment