അഫ്ഗാൻ; ധനമന്ത്രി പദവി രാജിവച്ച്‌ രാജ്യം വിട്ടു .

കാബൂൾ: ഒരാഴ്ചക്കിടെ രാജ്യത്തെ പ്രവിശ്യാ തലസ്ഥാനങ്ങളിൽ നാലിലൊന്ന് താലിബാൻ പോരാളികൾ പിടിച്ചെടുത്തതിനു പിന്നാലെ അഫ്ഗാനിലെ താൽക്കാലിക ചുമതലയുള്ള ധനമന്ത്രി ഖാലിദ് പയേന്ദ പദവി രാജിവച്ച്‌ രാജ്യംവിട്ടതായി റിപോർട്ട്.

രാജ്യത്തിന്റെ പ്രധാന വരുമാന മാർഗമായ അതിർത്തികളിലെ കസ്റ്റംസ് പോസ്റ്റുകൾ താലിബാൻ പിടിച്ചെടുത്തതിനു പിന്നാലെയാണ് ധനമന്ത്രി രാജിവയ്ക്കുകയും രാജ്യംവിടുകയും ചെയ്തത്.

വെള്ളിയാഴ്ചയ്ക്കു ശേഷം ഫൈസാബാദ്, ഫറാ, പൂൽ ഇ കുംറി, സാരെ പൂൽ, ഷെബർഗാൻ, അയ്ബക്, കുണ്ടുസ്, താലൂഖാൻ, സരഞ്ച് എന്നിവയുൾപ്പെടെ ഒമ്ബത് പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാൻ സംഘം പിടിച്ചെടുത്തത്.

അധിനിവേശ ശക്തികൾ തങ്ങളുടെ സൈന്യത്തെ പിൻവലിക്കാൻ ആരംഭിച്ച മെയ് മാസം മുതൽ താലിബാൻ ഗ്രാമീണ അഫ്ഗാനിസ്താന്റെ വിശാലമായ ഭാഗങ്ങൾ കൈപിടിയിലൊതുക്കി വരികയാണ്.

Related posts

Leave a Comment