കെ പി എസ് ടി എ താനൂര്‍ ഉപജില്ലാ എ. ഇ.ഒ ഓഫീസ് ധര്‍ണ്ണ


താനൂര്‍ : പൊതുവിദ്യാലയങ്ങളിലെ മുഴുവന്‍ അധ്യാപക ഒഴിവുകളും നികത്തുക, എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക, 1600 ഓളം ഗവണ്മെന്റ് പ്രൈമറി വിദ്യാലയങ്ങളില്‍ പ്രധാന അധ്യാപകരെ നിയമിക്കുക,മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുക, അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് കെ പി എസ് ടി എ താനൂര്‍ ഉപജില്ലാ കമ്മിറ്റി താനൂര്‍ എ ഇ ഒ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ജില്ലാ സെക്രട്ടറി പി വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സിലര്‍ ഇ പി രാധാമണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന കൗണ്‍സിലര്‍ എന്‍ ബി ബിജുപ്രസാദ്, സി പി ഹനീഫ, സംസ്ഥാന അക്കാദമിക് സെല്‍ കണ്‍വീനര്‍ ഇ അനില്‍കുമാര്‍ ജില്ലാ ഓഡിറ്റര്‍ എന്‍ ദിലീപ്കുമാര്‍, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി സി പി ഷറഫുദ്ധീന്‍, ഉപജില്ലാ സെക്രട്ടറി പി ജിനേഷ്, ഉപജില്ലാ ട്രഷറര്‍ ഇ എം ബിജു, ടി പ്രദീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Comment