അഭിഭാഷകക്ഷേമനിധി തട്ടിപ്പ് ; അപ്പീൽ നൽകില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബാർ കൗൺസിൽ

കൊച്ചി: അഭിഭാഷകക്ഷേമനിധി തട്ടിപ്പുമായി ബന്ധപ്പെട്ട് അപ്പീൽ നൽകില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബാർ കൗൺസിൽ പത്രക്കുറുപ്പിൽ അറിയിച്ചൂ. 2007-15 കാലഘട്ടത്തിൽ നടന്ന തട്ടിപ്പ് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചത് ബാർ കൗൺസിലാണെന്നും അഭിഭാഷകരുടെ പണം തട്ടിയെടുക്കുന്നതിന് ആരേയും അനുവദിക്കില്ലെന്നും ബാർ കൗൺസിൽ ചെയർമാൻ അഡ്വ.ജോസഫ് ജോൺ വ്യക്തമാക്കി. ഹൈക്കോടതി വിധി അംഗീകരിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് സർക്കാരിനെ അറിയിക്കുമെന്നും ബാർ കൗൺസിൽ ചെയർമാൻ നൽകിയ പ്രസ്താവനയിൽ പറയുന്നു.
കേരള ബാർ കൗൺസിലിന്റെ അഭിഭാഷക ക്ഷേമനിധിയിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ അന്വേഷണം സിബിഐയ്ക്കു വിടാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നിലവിലുള്ള കേസിന്റെ രേഖകൾ ഇതിനായി എത്രയും വേഗം സിബിഐയ്ക്കു കൈമാറണമെന്നും അന്വേഷണം സി.ബി.ഐ യ്ക്കു വിടുന്നതിനാവശ്യമായ നടപടിക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകളും ഡിജിപിയും ഒരുമാസത്തിനകം പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.
.

Related posts

Leave a Comment