പെന്തെക്കൊസ്ത് സഭയുടെ വസ്തുവിൽ ചെങ്കൊടി നാട്ടിയത് ഹീനമായ സംഭവമെന്ന് അഡ്വ.എബി കുര്യാക്കോസ്

മാന്നാര്‍ :സി.പി.എമിന്‍റെ രണ്ട് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ തോനയ്ക്കാട് പെന്തകോസത് സഭയുടെ ഭൂമിയില്‍ അതിക്രമിച്ച്കയറി തെങ്ങിന്‍ തൈകളും മറ്റ് ഫലഭൂഷ്ഠമായ മരങ്ങളും വെട്ടി നശിപ്പിക്കുകയും പാസ്റ്ററെയും കുടുംബത്തെയും അസഭ്യം പറഞ്ഞ് ഭീഷിണിപ്പെടുത്തുകയും സി.പി.എമിന്‍റെ കൊടി നാട്ടുകയും ചെയ്ത സംഭവത്തില്‍ യു.ഡി.എഫ് ചെങ്ങന്നൂര്‍ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.  കേട്ടുകേള്‍വി ഇല്ലാത്ത ഈസംഭവത്തിന് നേതൃത്വം നല്‍കിയത് സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എമിന്‍റെ നേതാക്കള്‍ ഉള്‍പ്പെടെ മുപ്പതോളം പേരാണ്.ഒരു വശത്ത് ന്യൂനപക്ഷ സ്നേഹം പറയുകയും മറുവശത്ത് അക്രമിച്ച് അപമാനിക്കുകയും ചെയ്യുന്ന നടപടി ഒട്ടും ന്യായികരിക്കാവുന്നതല്ല.മുപ്പത്തിമൂന്ന് വര്‍ഷമായി സഭയുടെ കൈവശം ഇരിക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കയറിയതിന് എന്ത് ന്യായീകരണമാണ് ഉളളത്.    യു.ഡി.എഫ് നേതൃത്വസംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു.കെ.പി.സി.സി സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ്,യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ജൂണി കുതിരവട്ടം,കണ്‍വീനര്‍ അഡ്വ.ഡി.നാഗേഷ് കുമാര്‍,ബുധനൂര്‍ മണ്ഡലം ചെയര്‍മാന്‍ ബിജു ഗ്രാമം,കണ്‍വീനര്‍ കെ.സി.അശോകന്‍,വി.കെ രാജേന്ദ്രന്‍ വാഴുവേലില്‍,കല്ലാര്‍ മദനന്‍,സാംസണ്‍, ജോണി ആറ്റുമാലില്‍,കാര്‍ത്തികേയന്‍,സദാനന്ദന്‍ പെരിങ്ങലിപ്പുറം എന്നിവര്‍ പങ്കെടുത്തു.  ഇത്ര ഹീനമായ സംഭവത്തെകുറിച്ച് സി.പി.എമിന്‍റെ നിലപാട് വ്യക്തമാക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ് ആവിശ്യപ്പെട്ടു.

Related posts

Leave a Comment