അഡ്വാൻസ്ഡ് ലൈഫ് സേവിങ് ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു

ആലുവ: കോവിഡ് -19 ന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അൻവർ സാദത്ത് എംഎൽഎ തന്റെ 2020-2021 ലെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചു ആലുവ ജില്ല ആശുപത്രിക്കായി വാങ്ങിയ അഡ്വാൻസ്ഡ് ലൈഫ് സേവിങ് ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം അൻവർ സാദത്ത് എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ ജോൺ മുഖ്യാതിഥിയായിരുന്നു.

ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ -ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ജെ. ജോമി സ്വാഗതം പറയുകയും മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ജെബി മേത്തർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലത്തീഫ് പൂഴിത്തറ, എം.പി. സൈമൺ, ഫാസിൽ ഹുസൈൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർമാരായ ശാരദ മോഹൻ, സനിതാ റഹിം,ഷൈമി വർഗീസ് വാർഡ് കൗൺസിലർ പി. പി. ജെയിംസ്, എച്ച് എം സി മെമ്പർമാരായ തോപ്പിൽ അബു, ഡൊമിനിക് കാവുങ്കൽ, കെ.എം കുഞ്ഞുമോൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സിറാജ് എന്നിവർ ആശംസകൾ പറയുകയും ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് Dr. പ്രസന്ന കുമാരി നന്ദി പറഞ്ഞു.

Related posts

Leave a Comment