അഡ്വ. ടി സിദ്ദിഖ് എം എല്‍ എയുടെ എക്‌സലന്‍സ് അവാര്‍ഡ് വിതരണം ‘കുഡോസ് 2021ന്’ തുടക്കമായി

കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലം എം എല്‍ എയുടെ എസ് എസ്എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കുള്ള എക്‌സലന്‍സ് അവാര്‍ഡ് വിതരണത്തിന് തുടക്കമായി. നിയോജകമണ്ഡലത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങിന്റെ നിയോജകമണ്ഡലം തല ഉദ്ഘാടനം യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ നിര്‍വ്വഹിച്ചു. നിയോജകമണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയും വിവിധ ദിവസങ്ങളിലായി ‘കുഡോസ് 2021’ പരിപാടി സംഘടിപ്പിക്കുമെന്നും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പരിശീലനക്ലാസുകളും, ഉന്നത പഠനത്തിനുള്ള കോച്ചിങ്ങും നല്‍കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ പറഞ്ഞു. യുഡിഫ് വെങ്ങപ്പള്ളി മണ്ഡലം മണ്ഡലം ചെയര്‍മാന്‍ ഉസ്മാന്‍ പഞ്ചാര അധ്യക്ഷനായിരുന്നു. റസാഖ് കല്‍പ്പറ്റ, പി പി ആലി, എം എ ജോസഫ്, ടി ജെ ഐസക്, രാജന്‍ മാസ്റ്റര്‍, തന്നാനി അബൂബക്കര്‍, നജീബ് പിണങ്ങോട്, മുഹമ്മദ് പാനന്തറ, വേണുഗോപാല്‍ കീഴിശേരി, പുഷ്പലത സി പി, അഗസ്റ്റിന്‍ പുല്‍പള്ളി, സാലി റാട്ടകൊല്ലി, ഗൗതം ഗോകുല്‍ദാസ്, അല്‍ഫിന്‍ അമ്പാറയില്‍, നൗഷാദ്, മുബാരിഷ് ആയ്യാര്‍, യുഡിഫ് വാര്‍ഡ് മെമ്പര്‍മാരായ ജാസര്‍ പാലക്കല്‍, അന്‍വര്‍ കെ പി, രാമന്‍ ഒ, ഷംന റഹ്‌മാന്‍,സ്വാലിഹ് എ പി എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Comment