Kerala
കക്കൂസ് മാലിന്യം ബക്കറ്റിലാക്കി തലയിലൊഴിക്കും; ഉടുമുണ്ട് ഉരിഞ്ഞ് നടത്തും: അഡ്വ. ജയശങ്കറിനെതിരെ അസഭ്യവര്‍ഷവും ഭീഷണിയുമായി പി വി അൻവര്‍
മലപ്പുറം: രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കറിനെതിരെ അസഭ്യവർഷവും ഭീഷണിയുമായി പി വി അൻവർ എംഎല്‍എ രംഗത്ത്. കക്കൂസ് മാലിന്യം ബക്കറ്റിലാക്കി കൊണ്ടുവന്ന് തലയിലൊഴിക്കുമെന്നാണ് ഭീഷണി.ഉടുമുണ്ട് ഉരിഞ്ഞ് നടത്തുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അസഭ്യവർഷവും ഭീഷണിയും. വർഗീയ വാദിയെന്ന് സമൂഹ മാധ്യമത്തിലൂടെ പരാമർശിച്ചു എന്നു പറഞ്ഞാണ് ജയശങ്കറിനെതിരെ പി വി അൻവർ എം എല്‍ എ ഭീഷണി മുഴക്കിയത്
Ernakulam
കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു
കൊച്ചി: എറണാകുളം നായരമ്പലത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു. കാറ്ററിംഗ് സ്‌ഥാപന ഉടമ അറയ്ക്കൽ ജോസഫാണ് കൊല്ലപ്പെട്ടത്. ഭാര്യ പ്രീതിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. വൈകിട്ട് അഞ്ചുമണിക്ക് ശേഷമാണ് കൊലപാതകം എന്നാണ് സൂചന. ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ജോസഫിനെ പിന്നിൽ നിന്നും കുത്തി വീഴ്ത്തുകയായിരുന്നു. കാറ്ററിംഗ് തൊഴിലാളികൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Kasaragod
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സിപിഎം നേതാവടക്കം രണ്ടുപേർ അറസ്റ്റിൽ
കാസറഗോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സിപിഎം പ്രാദേശിക നേതാവടക്കം രണ്ടു പേർ അറസ്റ്റിൽ. കാസറഗോഡ് അമ്പലത്തറയിലാണ് പോക്സോ കേസിൽ സിപിഎം പ്രാദേശിക നേതാവ് എം.വി തമ്പാൻ (55), ഇയാളുടെ സുഹൃത്ത് സജി (51) എന്നിവർ അറസ്റ്റിലായത്.
വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തി പരിശോധന നടത്തിയപ്പോഴാണ് 16കാരിയ ഗർഭിണിയാണെന്ന് വീട്ടുകാർ അറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായ എം.വി തമ്പാനും, സുഹൃത്ത് സജിയും ചേർന്ന് നിരവധി തവണ പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി. സംഭവത്തിൽ കേസെടുത്ത പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.വയറുവേദനയെ തുടർന്ന് കഴിഞ്ഞ മാസം ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ മാതാപിതാക്കൾക്കൊപ്പം സജിയും ഉണ്ടായിരുന്നു. കുട്ടി ഗർഭിണിയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നെങ്കിലും സജി ഇക്കാര്യം മാതാപിതാക്കളിൽ നിന്ന് മറച്ചുവെക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ വെള്ളിയാഴ്ച സ്വകാര്യ ആശുപത്രിയിൽ വീണ്ടും പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്. 16വയസായിട്ടേയുള്ളുവെന്ന് കുട്ടി പറഞ്ഞതോടെ ആശുപത്രി അധികൃതർ വിവരം പോലീസിൽ അറിയിച്ചു.
Kerala
പാലക്കാട് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു
പാലക്കാട്: കൂറ്റനാട് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഉത്തർപ്രദേശ് സ്വദേശികളായ സുധീൻ, വിശാൽ, സുനിൽ എന്നിവർക്കാണ് വെട്ടേറ്റു. സംഭവത്തിൽ പ്രതിയായ യുപി സ്വദേശി നീരജ് പോലീസിൽ കീഴടങ്ങി. നിർമാണ തൊഴിലാളികളായ യുപി സ്വദേശികൾ താമസിക്കുന്ന സ്ഥലത്ത് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടു കയായിരുന്നു. ഇതിനിടയിൽ പ്രതി കൈയിലുണ്ടായിരുന്ന വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നു. മണിക്കൂറുകളോളം തൊഴിലാളികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇടപെടാനെത്തിയ നാട്ടുകാർക്കു നേരെയും പ്രതി വടിവാൾ വീശി. തുടർന്ന് ചാലിശേരി പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷാവസ്ഥക്ക് അയവ് വരുത്തിയത്.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Education1 month ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Education2 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login