Connect with us
48 birthday
top banner (1)

News

അഡ്വ: എം ലിജുവിന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി.

നാദിർ ഷാ റഹിമാൻ

Published

on

റിയാദ്:ഹൃസ്വ സന്ദർശാർത്ഥം റിയാദിൽ എത്തിയ കെ.പി.സി.സി രാഷ്ട്രീയ സമിതി അംഗം അഡ്വ: എം ലിജുവിന് ഒ.ഐ.സി.സി റിയാദ് എക്സിക്യൂട്ടിവ് കമ്മറ്റി സ്വീകരണം നൽകി. ഒഐസിസി ഓഫീസിൽ നടന്ന സ്വീകരണ പരിപാടിയിൽ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു.

ഓരോ പ്രവാസിയും നമ്മുടെ നാടിന്റെ സാമ്പത്തിക വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ്, വർഷങ്ങളോളം മണലാരുണ്യത്തിൽ വിയർപ്പൊഴുക്കി ഉണ്ടാക്കിയ ചെറിയ സമ്പാദ്യങ്ങളുമായി നാട്ടിൽ കുടുംബത്തോടൊപ്പം കഴിയണമെന്ന ആഗ്രഹവുമായി നാട്ടിലേക്ക് തിരിക്കുമ്പോൾ പലരും രോഗിയായി മാറിയിട്ടുണ്ടാവും. കൈയ്യിൽ മിച്ചമായി ഉണ്ടാക്കിയ സമ്പാദ്യം കൊണ്ട് ചെറിയ പദ്ധതികൾ തുടങ്ങിയാൽ ഉദ്യോഗസ്ഥ രാഷ്ട്രീയ വൈതാളികർ അവരെ വേട്ടയാടുന്നതാണ് നാം കാണുന്നത്. അതോടെ കടകെണിയിൽ അകപ്പെട്ട് ജീവിതം തന്നെ മതിയാക്കുന്ന കാഴ്ച്ചകൾ വർത്തമാനകാല യാഥാർഥ്യമാണ്.

സംഘ് പരിവാർ ഫാസിസ്റ്റ് കരങ്ങളിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുക എന്ന ലക്ഷ്യവുമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ ലഭിക്കുന്ന സ്വീകാര്യത മനസ്സിലാക്കി വിറളിപിടിച്ച വർഗീയ ഫാസിസ്റ്റുകൾ രാഹുൽ ഗാന്ധിയുടെ വാഹനങ്ങൾക്കും, പ്രവർത്തകർക്കു നേരെയും അക്രമണങ്ങൾ നടത്തി അവരെ ഭയപ്പെടുത്തുക എന്ന ലക്ഷ്യവുമായി ഇറങ്ങിയിരിക്കുന്നു. ബ്രിട്ടീഷുകാരുടെ തോക്കിന് മുന്നിൽ വിരിമാറ് കാണിച്ചും, തൂക്കുമരങ്ങൾക്ക് മുന്നിൽ പോലും പതറാതെ ഇന്ത്യയിൽ നിന്ന് വെള്ളപ്പട്ടാളത്തെ തുരത്താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കഴിഞ്ഞെങ്കിൽ ഈ ഫാസിറ്റ് വർഗ്ഗീയ ഭരണകൂടത്തിനെതിരെ ജനാധിപത്യ മതേതര വിശ്വാസികൾ 2024 ൽ നടക്കുന്ന രാജ്യത്തിന്റെ വിധി എഴുത്തിൽ ഒന്നിച്ച് നിന്ന് പേരാടുക തന്നെ ചെയ്യും.

Advertisement
inner ad

കോഴിക്കോട് ജില്ലയിലെ ഓ.ഐ.സി.സിയുടെ വിവിധ രാജ്യങ്ങളിലെ ഭാരവാഹികളെ അവരുടെ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളിൽ ഉൾപ്പെടുത്തിയത് പോലെ മറ്റു ജില്ലാ കമ്മറ്റികളോടും ബ്ലോക്ക് മണ്ഡലം കമ്മറ്റികളിൽ ഒഐസിസി പ്രവർത്തകരെ ഉൾപ്പെടുത്താൻ ആവശ്യപ്പെടുമെന്നും എം ലിജു പറഞ്ഞു. .

നൗഫൽ പാലക്കാടൻ, റഷീദ് കൊളത്തറ, അസ്ക്കർ കണ്ണൂർ,അബ്ദുൽ സലിം അർത്തിയിൽ,നവാസ് വെള്ളിമാട്കുന്ന്,സലീം കളക്കര,മുഹമ്മദലി മണ്ണാർക്കാട്, സുഗതൻ നൂറനാട്, ബാലു കുട്ടൻ, ഷുക്കൂർ ആലുവ, സജീർ പൂന്തുറ, അമീർ പട്ടണത്ത്, ഷംനാദ് കരുനാഗപള്ളി, നിഷാദ് ആലംങ്കോട്, സുരേഷ് ശങ്കർ, അശ്റഫ് കിഴിപുള്ളിക്കര,ഹക്കീം പട്ടാമ്പി, റഫീഖ് വെമ്പായം, നാദിർഷാ റഹിമാൻ എന്നിവർ സംസാരിച്ചു.

നാസർ ലെയ്സ്,ടോം സി മാത്യു, കെ.കെ. തോമസ്,ബഷീർ കോട്ടയം, മാത്യു ജോസഫ്,നാസർ വലപ്പാട്,ഷഫീഖ് പുരക്കുന്നിൽ,ഷിഹാബ് കരിമ്പൻ,ഹർഷാദ് എം.ടി,ഷാജി മഠത്തിൽ, സത്താർ ഓച്ചിറ എന്നിവർ സന്നിഹിതരായി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസൻ സ്വാഗതവും ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് നന്ദിയും പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

ആര്‍ എല്‍ വി രാമകൃഷ്ണന് എം എ ഭരതനാട്യത്തിന് രണ്ടാം റാങ്ക്

Published

on

കാലടി: വലിയ മാനസിക സംഘര്‍ഷത്തിനിടെ എഴുതിയ എം എ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയതിന്റെ സന്തോഷം ഫേസ്ബുക്കില്‍ പങ്കുവച്ച് ആര്‍ എല്‍ വി രാമകൃഷ്ണന്‍.ഇതോടെ നൃത്തത്തില്‍ ഡബിള്‍ എം എക്കാരനായെന്നും ആര്‍ എല്‍ വി രാമകൃഷ്ണന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് :
‘ഒരു സന്തോഷ വാര്‍ത്ത പങ്കുവയ്ക്കട്ടെ കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ എം എ ഭരതനാട്യം ഫുള്‍ ടൈം വിദ്യാര്‍ത്ഥിയായി പഠിക്കുകയായിരുന്നു. ഇന്നലെ റിസള്‍ട്ട് വന്നു. എം എ ഭരതനാട്യം രണ്ടാം റാങ്കിന് അര്‍ഹനായ വിവരം എന്റെ പ്രിയ സുഹൃത്തുക്കളെ അറിയിക്കുന്നു. കഴിഞ്ഞ മാസം ഉണ്ടായ പ്രശ്‌നങ്ങള്‍ക്കിടയിലായിരുന്നു പരീക്ഷ. അതുകൊണ്ടു തന്നെ വലിയ മാനസിക സംഘര്‍ഷത്തിലാണ് പരീക്ഷ എഴുതിയത്.

Advertisement
inner ad

അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരീ സഹോദരന്മാരുടെയും അനുഗ്രഹം. ഇതോടെ നൃത്തത്തില്‍ ഡബിള്‍ എം എക്കാരനായി’.

Advertisement
inner ad
Continue Reading

Kerala

സണ്ണി ലിയോണിന്റെ നൃത്തപരിപാടി വിലക്കി കേരള സർവകലാശാല

Published

on

തിരുവനന്തപുരം: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ നൃത്തപരിപാടി നടത്തുന്നതിന് വിലക്കി കേരള സർവകലാശാല. പരിപാടി നടത്തുന്നതിന് വിസി ആണ് വിലക്കേർപ്പെടുത്തിയത്. പുറത്തു നിന്നുള്ളവറുടെ സംഗീത പരിപാടികൾക്കുള്ള സർക്കാർ വിലക്ക് ഉന്നയിച്ചാണ് നടപടി. കുസാറ്റിലെ അപകടത്തിനു ശേഷമാണ് ഇത്തരം പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.സർവ്വകലാശാല ക്യാമ്പസിലെ എഞ്ചിനീയറിംഗ് കോളേജിൽ ജൂലൈ 5 നായിരുന്നു പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്.

Continue Reading

Kuwait

കുവൈറ്റിലെ മംഗെഫിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 49 കവിഞ്ഞു

Published

on

കുവൈറ്റ്: കുവൈറ്റിലെ മംഗെഫിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 49 കവിഞ്ഞു. രാജ്യത്തെ ഔദ്യോഗിക മാധ്യമമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മരിച്ചവരില്‍ 2 മലയാളികളും ഒരു തമിഴ് നാട് സ്വദേശിയും ഉണ്ടെന്നാണ് സൂചന. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു.

പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി എന്ന കമ്പനിയിലെ ജീവനക്കാര്‍ താമസിച്ചിരുന്ന ആറുനില കെട്ടിടത്തിലാണ് അഗ്‌നിബാധയുണ്ടായത്. മലയാളികള്‍ ഉള്‍പ്പെടെ 195 പേര്‍ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നു.

Advertisement
inner ad
Continue Reading

Featured