മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയി അഡ്വ. ജെബി മേത്തർ ചുമതല ഏറ്റെടുത്തു

തിരുവനന്തപുരം: മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയി അഡ്വ. ജെബി മേത്തർ ചുമതല ഏറ്റെടുത്തു. കെ പി സി സി ആസ്ഥാനത്ത് നടന്ന ചടങ്ങ് കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു . കോൺഗ്രസിൻ്റെ തിരിച്ചുവരവിൽ മഹിളാ കോൺഗ്രസിന് വ്യക്തമായ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പല കോണുകളിൽ നിന്നെത്തിയ നൂറുകണക്കിന് മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ ആശിർവാദത്തോടെയാണ് അഡ്വക്കേറ്റ് ജെബി മേത്തർ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുത്തത്. ഇന്ദിരാഭവനിൽ നടന്ന ചടങ്ങ് കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ എംപി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ പാരമ്പര്യവും രാഷ്ട്രീയ ഗുണവും ജെബി മേത്തറിൽ ഒരുമിച്ച് കാണാൻ കഴിയുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കെ സുധാകരൻ എംപി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ സ്ത്രീശക്തിയായി മഹിളാ കോൺഗ്രസ് മാറണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കി.

തുടർന്ന് കെ പി സി സി പ്രസിഡൻ്റിൻ്റേയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റേയും സാന്നിധ്യത്തിൽ മഹിളാ കോൺഗ്രസ് വൈസ് പ്രസിഡൻ്റ് സുധാ കുര്യനിൽ നിന്ന് മിനിട്സ് ബുക്ക് സ്വീകരിച്ച് അഡ്വ . ജെബി മേത്തർ മഹിളാ കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡൻ്റ് സ്ഥാനംഏറ്റെടുത്തു.
പ്രതിപക്ഷ നേതാവ് വി‍ഡി സതീശൻ, യു ഡി എഫ് കൺവീനർ എംഎം ഹസൻ, യുഡിഎഫ് രാഷ്ട്രീയകാര്യസമിതി അം​ഗം കെ വി തോമസ് , ബെന്നി ബെഹനാൻ എംപി, പിസി വിഷ്ണുനാഥ് എംഎൽഎ, കെ പി സി സി വർക്കിംഗ് പ്രസിഡൻറുമാർ, ഭാരവാഹികൾ, മഹിളാ കോൺഗ്രസ് , യൂത്ത് കോൺഗ്രസ്, കെ എസ് യു നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

Leave a Comment