പത്മശ്രീ അഡ്വ:സികെ മേനോന്റെ ചരമ വാർഷിക അനുസ്മരണ സമ്മേളനം ദോഹയിൽ സംഘടിപ്പിച്ചു

ദോഹ: ഇൻകാസ് മുഖ്യരക്ഷാധികാരിയും OICC ഗ്ലോബൽ പ്രസിഡന്റും നോർക്ക റൂട്ട്സ് മുൻ വൈസ് ചെയർമാനുമായിരുന്ന പത്മശ്രീ അഡ്വ:സികെ മേനോന്റെ    രണ്ടാം ചരമ വാർഷീകത്തിൽ ഖത്തർ ഇൻകാസ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണസമ്മേളനം  നടത്തി.
ചടങ്ങിൽ മുൻ ഐ സി സി പ്രസിഡന്റ്‌  എപി മണികണ്ഠൻ അധ്യക്ഷനായിരുന്നു.
വിഷ്വൽ  മീഡിയയിലൂടെ കോൺഗ്രസ്സിന്റെ സമുന്നത നേതാക്കളായ  KPCC അധ്യക്ഷൻ കെ.സുധാകരൻ,പ്രതിപക്ഷനേതാവ്.V.D.സതീശൻ,
 മുൻ പ്രതിപക്ഷനേതാവ്  രമേശ്‌ ചെന്നിത്തല , തൃശൂർ MP  TN പ്രതാപൻ, മുതിർന്ന കോൺഗ്രസ്‌ നേതാവ് ആര്യാടൻ മുഹമ്മദ് തുടങ്ങിയവർ.ഓർമ്മകൾ പങ്കു വച്ചു.യോഗത്തിൽ മുൻ മുഖ്യമന്ത്രി  ഉമ്മൻ ചാണ്ടി എഴുതിഅയച്ച സന്ദേശം  സി കെ  മേനോന്റെ പുത്രി
ശ്രീമതി അഞ്ജന മേനോൻ ഇൻകാസ് തൃശൂർ ജില്ലാ കമ്മറ്റിക്ക്  കൈമാറി.ഐസിസി പ്രസിഡന്റ്‌ പിഎൻ ബാബുരാജ്, ഐഎസ് സി പ്രസിഡന്റ്‌  ഡോക്ടർ  :മോഹൻ തോമസ്, ഐസിബിഎഫ് പ്രസിഡന്റ്‌  സിയാദ് ഉസ്മാൻ,, ഐസിസി വൈസ് പ്രസിഡന്റ്‌  കൃഷ്ണകുമാർ, കെ  എംസിസി പ്രസിഡന്റ്‌  സാം ബഷീർ, ഭവൻസ് സ്കൂൾ പ്രിൻസിപ്പൽ  ഫിലിപ്പ്, ഐസിസി വൈസ് പ്രസിഡന്റ്‌ സുബ്രഹ്മണ്യ ഹെബ്ബഗേളു, ഐ സി ബി ഫ് വൈസ് പ്രസിഡന്റ്‌വിനോദ് നായർ,CBF പ്രതിനിധി മഹേഷ്‌,ISC മാനേജിങ് കമ്മിറ്റി അംഗംKV ബോബൻ, തൃശൂർ ജില്ലാ സൗഹൃദ വേദി പ്രസിഡന്റ്‌  മുസ്‌തഫ, വി. എസ്. നാരായണൻ, ഖത്തർ ഇൻകാസ് സംസ്ഥാന നേതാക്കളായ
 കെകെ ഉസ്മാൻ,ജോപ്പച്ചൻ തെക്കേകൂറ്റ്,ജോൺഗിൽബർട്ട്,ബഷീർ തുവാരിക്കൽ, കേരള ബിസിനസ്‌ ഫോറം പ്രസിഡന്റ്‌ ഷാനവാസ് ബാവ,
ICC മുൻ ജനറൽ സെക്രട്ടറിജൂട്ടാസ് പോൾ, കെബി എഫ്‌ ഉപദേശകസമിതി അധ്യക്ഷൻ  കെ ജയരാജ്‌,തുടങ്ങിയവർ അനുസ്മരണപ്രഭാഷണം നടത്തി.
അച്ഛനെകുറിച്ചുള്ള ഓർമ്മകൾ അയവിറക്കികൊണ്ടുള്ളതായിരുന്നു മകൾ ശ്രീമതി അഞ്ജന മേനോന്റെ മറുപടി പ്രസംഗം.
 ഖത്തർ ഇൻകാസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറിസിഎം സുരേഷ് സ്വാഗതവുംസി.താജുദ്ധീൻ നന്ദിയും പറഞ്ഞു.

Related posts

Leave a Comment